തിരുവല്ല റെയിൽവേ സ്റ്റേഷന് സമീപമുള്ള സിഗ്നൽ വിഭാഗത്തിന്റെ ഗോഡൗണിൽ നിന്ന് മോഷണം പോയ ബാറ്ററികൾ പോലീസ് കണ്ടെടുത്തു. ഏകദേശം 36,000 രൂപ വിലമതിക്കുന്ന 12 ബാറ്ററികളാണ് പോലീസ് സംഘത്തിന്റെ പരിശോധനയിൽ പിടിച്ചെടുത്തത്.
പതിവ് പട്രോളിങ്ങിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട അതിഥി തൊഴിലാളികളെ തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് മോഷണമുതലുകൾ കണ്ടെത്തിയത്.
ഇവർ ഉപയോഗിച്ചിരുന്ന സൈക്കിളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ബാറ്ററികൾ ഉണ്ടായിരുന്നത്. ഡൽഹി സ്വദേശികളായ മുഹമ്മദ് സുൽത്താൻ, മുഹമ്മദ് ഇമ്രാൻ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
തുടർന്ന് പ്രതികളെയും പിടിച്ചെടുത്ത ബാറ്ററികളും ചെങ്ങന്നൂർ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന് (ആർപിഎഫ്) കൈമാറി. റെയിൽവേയുടെ സ്വത്ത് അനധികൃതമായി കൈവശം വെച്ചതിന് ഇവർക്കെതിരെ കേസെടുത്ത അധികൃതർ, പ്രതികളെ കോടതിയിൽ ഹാജരാക്കി.
കോടതി പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

