ആലപ്പുഴയിൽ ഇന്ന് നടന്ന രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലായി മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. ആദ്യത്തെ അപകടം നടന്നത് വൈകിട്ട് 5 മണിയോടെ ആലപ്പുഴ – ചങ്ങനാശ്ശേരി റോഡിലെ പക്കി ജംക്ഷനിലാണ്.
കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരണപ്പെട്ടു. ജോമോൻ, ബിജു എന്നിവരാണ് മരിച്ചത്.
ഇരുവരും ആലപ്പുഴയിൽ നിന്ന് കൈനകരിയിലേക്ക് സഞ്ചരിക്കുകയായിരുന്നു. ജോമോൻ കർഷകനും ബിജു താറാവ് കർഷകനുമാണ്.
അപകടത്തെത്തുടർന്ന് ഇരുവരുടെയും മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രണ്ടാമത്തെ സംഭവം വൈകിട്ട് 4.50-ഓടെ പഴവീട് എസ്ബിഐക്ക് സമീപമാണ് റിപ്പോർട്ട് ചെയ്തത്.
കാർ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ കഞ്ഞിക്കുഴി പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് പാന്തേഴം ഭാഗം കലസിവെളി വീട്ടിൽ സുധീഷ് (35) ആണ് മരണപ്പെട്ടത്. സുനിൽകുമാർ- ജാസ്മിൻ ദമ്പതികളുടെ മകനാണ് ഇദ്ദേഹം.
മരണപ്പെട്ട സുധീഷിന്റെ ഭാര്യ സുജമോൾ ആണ്.
വരുൺദേവ്, വാമിക എന്നിവർ മക്കളാണ്.

