എറണാകുളം ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധികളിൽ വ്യാപകമായി മോഷണക്കേസുകളിൽ ഉൾപ്പെട്ട പ്രതിയെ കാപ്പ (KAPA) നിയമപ്രകാരം തടവിലാക്കി.
കോട്ടപ്പടി പരുത്തേലിൽ വീട്ടിൽ രാജനെ (40) ആണ് കരുതൽ തടങ്കൽ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്.സുദർശൻ സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് ജില്ലാ കലക്ടർ പ്രിയങ്ക.ജി ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്.
മൂവാറ്റുപുഴ, കോതമംഗലം, കൂത്താട്ടുകുളം, പെരുമ്പാവൂർ, കുറവിലങ്ങാട്, കുറപ്പംപടി എന്നീ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. വീടുകളിൽ അതിക്രമിച്ചു കയറി മോഷണം നടത്തുന്നതാണ് ഇയാളുടെ പതിവ് രീതി.
കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ മൂവാറ്റുപുഴ മുളവൂർ കരയിലെ ജോൺപടി ഭാഗത്തും കിഴക്കേക്കര കരയിലെ കാട്ടുകണ്ടം ജംക്ഷനിലും അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന വീടുകളിൽ അതിക്രമിച്ചു കയറി 12000 രൂപയോളം കവർന്ന സംഭവത്തിൽ മൂവാറ്റുപുഴ പൊലീസ് റജിസ്റ്റർ ചെയ്ത കേസുകളാണ് നടപടിക്ക് ആധാരമായത്. പ്രതിയെ പിടികൂടിയ സംഘത്തിൽ മൂവാറ്റുപുഴ സബ് ഇൻസ്പെക്ടർമാരായ എൻ.എസ്.റോയി, കെ.എസ്.റഷീദ്, അസി.
സബ് ഇൻസ്പെക്ടർ എം.കെ.ഗിരിജ, സിവിൽ പൊലീസ് ഓഫിസർമാരായ കെ.എം.നിസാർ, എൻ.പി.സതീഷ്, കെ.എ.ഷിഹാബ് എന്നിവർ ഉൾപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

