പത്തനംതിട്ട ശാസ്ത്ര വേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വിദ്യാകിരണം 2026 പദ്ധതി വല്യയന്തി എംഎസ് സിഎൽപി സ്കൂളിൽ വെച്ച് നടന്നു. പദ്ധതിയുടെ ഉദ്ഘാടനം അബിൻ വർക്കി എംഎൽഎ നിർവഹിച്ചു.
വായനയുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ച എംഎൽഎ, വായനയിലൂടെ അറിവ് ആർജ്ജിക്കുകയും അതുവഴി സമൂഹത്തിന് മുതൽക്കൂട്ടായ പൗരന്മാരായി വളരേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. പരിപാടിയുടെ ഭാഗമായി പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് നഗരസഭാ അധ്യക്ഷ സിന്ധു അനിൽ അവാർഡുകൾ വിതരണം ചെയ്തു.
തുടർന്ന്, 122 വിദ്യാർത്ഥികൾക്കായി ബാഗ്, നോട്ട്ബുക്കുകൾ, വാട്ടർ ബോട്ടിലുകൾ തുടങ്ങിയവ ഉൾപ്പെടുന്ന പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു. ‘പഠനം ജീവിത മൂല്യത്തിന്’ എന്ന വിഷയത്തിൽ ജോസ് തോമസ് (യു.ഇ.എസ്.ഐ- കൗൺസിലർ) ക്ലാസെടുത്തു.
ശാസ്ത്ര വേദി ജില്ലാ അധ്യക്ഷൻ സജി കെ.സൈമൺ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. റവ.
ജെയിംസ് ഇടിക്കുള്ള, വർഗീസ് പൂവൻപാറ, ജോർജ് തോമസ് മേലേകാലായിൽ, റെനീസ് മുഹമ്മദ്, ആൻസി തോമസ്, മനോജ് ഡേവിഡ് കോശി, ഗീവർഗീസ് ജോൺ, പൊന്നമ്മ ശിവദാസ്, തോമസ് ജോർജ്, മുനിസിപ്പൽ കൗൺസിലർ നജീം രാജ്, മാക്സിൻ മാത്യു തുടങ്ങിയവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

