സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് ഏർപ്പെടുത്തുന്ന സൗജന്യ യാത്രാ പദ്ധതിയിലേക്ക് ട്രാൻസ്ജെൻഡർ സമൂഹത്തെയും ഉൾപ്പെടുത്താൻ തീരുമാനം. പദ്ധതിയുടെ ഗുണഫലം ഇവർക്കും ലഭ്യമാക്കുമെന്ന് സർക്കാർ വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾ അടിയന്തരമായി പൂർത്തിയാക്കാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി വി ഡി സതീശൻ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
സ്ത്രീകൾക്കായി നടപ്പിലാക്കുന്ന ‘ഇന്ദിരാ ഗ്യാരണ്ടി’ സൗജന്യ യാത്രാ പദ്ധതി ജൂൺ 15 മുതൽ ഔദ്യോഗികമായി ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ നൽകിയ വിശദീകരണത്തിൽ, കെഎസ്ആർടിസി ബസുകളിലെ സൗജന്യ യാത്രാ സൗകര്യം ഈ തീയതി മുതൽ പ്രാബല്യത്തിൽ വരുമെന്ന് സ്ഥിരീകരിച്ചു.
പദ്ധതിയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ വേഗത്തിലാക്കാൻ ഗതാഗത വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

