തൃശൂരിൽ ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് വ്യക്തിക്ക് നേരെ നടന്നാക്രമണത്തിൽ രണ്ട് പ്രതികൾ പൊലീസിന്റെ പിടിയിലായി. ഇരിങ്ങാലക്കുട സ്വദേശികളായ ശരത്ത് (25), സല്മാന് ഫാരിസ് (26) എന്നിവരാണ് കൊടുങ്ങല്ലൂര്‍ പൊലീസിന്റെ പിടിയിലായത്.
സംഭവത്തെക്കുറിച്ച് പൊലീസ് നൽകുന്ന വിവരങ്ങൾ ഇങ്ങനെ: സെപ്റ്റംബര്‍ 26-ന് രാത്രി 10.30 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നാരായണമംഗലം പോളക്കുളത്ത് പ്രവർത്തിക്കുന്ന ബാറിനുള്ളിൽ വെച്ചാണ് ആക്രമണം അരങ്ങേറിയത്.
മദ്യപാനത്തിനിടയിലുണ്ടായ വാക്കുതർക്കത്തിന്റെ തുടർച്ചയായാണ് ഈ അതിക്രമം. ബാറിൽ നിന്നും മടങ്ങിപ്പോകാൻ തയാറെടുത്ത് നിൽക്കുകയായിരുന്ന പുല്ലൂറ്റ് നാരായണമംഗലം സ്വദേശിയായ ശ്യാംജിത്ത് (41) ആണ് ആക്രമണത്തിനിരയായത്.
പ്രതികൾ ബാറിലുണ്ടായിരുന്ന കസേര ഉപയോഗിച്ച് ശ്യാംജിത്തിനെ അടിക്കുകയും ഗ്ലാസ് എടുത്തെറിയുകയും ചെയ്തു. തുടർന്ന് സോഡാക്കുപ്പി ഉപയോഗിച്ച് മുഖത്തടിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു.
ഈ ആക്രമണത്തിൽ ശ്യാംജിത്തിന്റെ ഇടതുവശത്തെ കവിളെല്ലിനും വാരിയെല്ലിനും ഒടിവുകൾ ഉൾപ്പെടെയുള്ള ഗുരുതര പരിക്കുകൾ സംഭവിച്ചിട്ടുണ്ട്. പിടിയിലായ പ്രതികളിൽ ഒരാളായ ശരത്ത് ഇരിങ്ങാലക്കുട
പോലീസ് സ്റ്റേഷൻ പരിധിയിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. കൊടുങ്ങല്ലൂർ, വലപ്പാട്, ഇരിങ്ങാലക്കുട
സ്റ്റേഷൻ പരിധികളിലായി രണ്ട് വധശ്രമക്കേസുകൾ ഉൾപ്പെടെ എട്ടോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ബൈജു, സബ് ഇൻസ്പെക്ടർമാരായ അതുല്‍, അജയ്, എസ്.സി.പി.ഒ മനോജ്, സി.പി.ഒ ഷെരീഫ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

