കോഴിക്കോട് ജില്ലയിലെ നാദാപുരം തൂണേരിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർക്ക് ദാരുണാന്ത്യം. ഞായറാഴ്ച രാത്രി തൂണേരി ബാലവാടി ബസ് സ്റ്റോപ്പിനു സമീപമാണ് അപകടം നടന്നത്.
റോഡിന് കുറുകെ പെട്ടെന്ന് മുളളൻപന്നി ചാടിയതിനെത്തുടർന്ന് നിയന്ത്രണം വിട്ട ഇലക്ട്രിക് ഓട്ടോറിക്ഷ മറിയുകയായിരുന്നു.
നരിപ്പറ്റ കിണറുള്ള കൈതചാലിൽ ലിജേഷ് കുമാർ (38) ആണ് അപകടത്തിൽ മരണപ്പെട്ടത്. ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു ഇദ്ദേഹം.
ഓട്ടോറിക്ഷയിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ സൗമ്യയ്ക്കും അപകടത്തിൽ പരുക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ലിജേഷിനെ ഉടൻ തന്നെ മൊടക്കല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സൗമ്യയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കക്കട്ട് ടൗണിലെ ഓട്ടോറിക്ഷാ ജീവനക്കാരനായിരുന്നു അന്തരിച്ച ലിജേഷ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

