ആലുവ നഗരമധ്യത്തിൽ പച്ചക്കറിക്കൃഷിക്കൊപ്പം കഞ്ചാവു ചെടികൾ വളർത്തിയതായി കണ്ടെത്തി. ആലുവ–പെരുമ്പാവൂർ റോഡിൽ വർഷങ്ങൾക്കു മുൻപ് പ്രവർത്തനം അവസാനിപ്പിച്ച ഒരു സ്വകാര്യ ടെക്സ്റ്റൈൽ കമ്പനിയുടെ വളപ്പിൽ നിന്നാണ് അധികൃതർ കഞ്ചാവു ചെടികൾ പിടിച്ചെടുത്തത്.
ഏകദേശം ആറടി ഉയരമുള്ള 10 കഞ്ചാവു ചെടികളാണ് ഇവിടെ ഉണ്ടായിരുന്നത്. ഈ സ്ഥലത്ത് സമീപകാലത്തായി കാടു വെട്ടിത്തെളിക്കുകയും പച്ചക്കറിക്കൃഷി ആരംഭിക്കുകയും ചെയ്തിരുന്നു.
കൃഷിസ്ഥലത്ത് നട്ടിരുന്ന വാഴകൾക്ക് സമീപത്തായാണ് ഈ കഞ്ചാവു ചെടികൾ വളർത്തിയിരുന്നത്. ഈ കൃഷിക്ക് പിന്നിൽ ആരാണെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.
ഈ സംഭവത്തിന് മുൻപും ശിവരാത്രി മണപ്പുറം ഉൾപ്പെടെയുള്ള നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ കഞ്ചാവു ചെടികൾ വളരുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. സംഭവത്തിൽ എക്സൈസ് ഇൻസ്പെക്ടർ ടി.എസ്.
പ്രമോദ് പരിശോധനകൾക്ക് നേതൃത്വം നൽകി. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

