കാക്കനാട് ഇടച്ചിറയിലെ സ്വകാര്യ അപ്പാർട്ട്മെന്റിൽ സുഹൃത്തിനൊപ്പം എത്തിയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ആലുവ ചൂർണിക്കര പള്ളിക്കുന്നം മാടവന ബിജു ജോസഫിന്റെ മകൻ ബ്രൈറ്റ് ബിജു (22) ആണ് മരണമടഞ്ഞത്.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് ബ്രൈറ്റും ചെമ്പുമുക്ക് സ്വദേശിനിയായ യുവതിയും ഈ അപ്പാർട്ട്മെന്റിലേക്ക് എത്തിയത്. തുടർന്ന് രാത്രി എട്ട് മണിയോടെ ബ്രൈറ്റ് കുഴഞ്ഞുവീണതായി യുവതി പൊലീസിനെ ഫോണിൽ വിളിച്ചറിയിക്കുകയായിരുന്നു.
ഇതിനുപിന്നാലെ ബ്രൈറ്റിന്റെ സഹോദരനെ വിവരമറിയിക്കുകയും ഇരുവരും ചേർന്ന് യുവാവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് ഇവരെ ബന്ധുക്കൾക്കൊപ്പം വിടുകയായിരുന്നു.
എന്നാൽ ബ്രൈറ്റ് കുഴഞ്ഞുവീണ ശേഷം ആശുപത്രിയിലെത്തിക്കുന്നതിൽ ഗുരുതരമായ വീഴ്ചയും കാലതാമസവും ഉണ്ടായെന്ന് ആരോമിച്ച് കുടുംബം രംഗത്തുവന്നു. അപ്പാർട്ട്മെന്റിൽ സെക്യൂരിറ്റി ജീവനക്കാരൻ ഉൾപ്പെടെയുള്ളവർ സന്നിഹിതരായിരുന്നിട്ടും, മരിച്ച യുവാവിന്റെ സഹോദരൻ സ്ഥലത്ത് എത്തുന്നതുവരെ ചികിത്സയ്ക്കായി കൊണ്ടുപോകാൻ തയാറായില്ലെന്നാണ് ബന്ധുക്കളുടെ പ്രധാന ആക്ഷേപം.
മൃതദേഹത്തിന്റെ പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക കണ്ടെത്തലുകൾ മരണകാരണം ഹൃദയാഘാതമാണെന്ന സൂചനയാണ് നൽകുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബ്രൈറ്റിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് രാവിലെ പത്തിന് അശോകപുരം സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ നടന്നു.
മാതാവ്: ടിൻസി. ബ്രിസ്റ്റോ ബിജു, ബെനീറ്റ ബിജു എന്നിവരാണ് സഹോദരങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

