കല്യാണവീട്ടിൽ നിന്ന് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റ്
ന്യൂഡൽഹി ∙ ഒഡീഷയിലെ ഗഞ്ചം ജില്ലയിൽ 14,15 വയസ്സുള്ള രണ്ട് പെൺകുട്ടികളെ വിവാഹ ചടങ്ങിൽ നിന്ന് തട്ടിക്കൊണ്ടുപോയി നാലു പുരുഷന്മാർ കൂട്ടബലാത്സംഗം ചെയ്തു. വിശാഖപട്ടണത്തേക്കു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത കുട്ടികൾ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് പ്രതികൾ അവരെ തട്ടിക്കൊണ്ടുപോയതെന്ന് ബ്രഹ്മപൂർ പൊലീസ് സൂപ്രണ്ട് (എസ്പി) ശ്രാവൺ വിവേക് പറഞ്ഞു.
Also Read
പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെട്ടുവെന്നും അവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതികള്‍ തങ്ങളെ ആക്രമിച്ചുവെന്നും പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
ജൂണ്‍ നാലിന് കേസ് റജിസ്റ്റര്‍ ചെയ്ത്, ആറാം തീയതിയോടെ പെണ്‍കുട്ടികളെ മെഡിക്കല്‍ പരിശോധനയ്ക്ക് ഹാജരാക്കിയതായി പൊലീസ് അറിയിച്ചു. അതേസമയം, അന്വേഷണത്തില്‍ പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് പ്രതികളില്‍ ഒരാളെ നേരത്തേ പരിചയമുണ്ടായിരുന്നെന്ന് വ്യക്തമായതായി പൊലീസ് പറയുന്നു.
Also Read
പ്രതികളിൽ ഒരാളും പെൺകുട്ടികളും ഒരേ ഗ്രാമത്തില്‍ ഉള്ളവരാണ്.
ഈ പരിചയത്തിലാണ് പ്രതികൾ കുട്ടികളെ കല്യാണവീടിനു പുറത്തേക്ക് കൊണ്ടുപോയത്. ഈ സമയം പ്രതിക്കൊപ്പം ഒരു സുഹൃത്ത് മാത്രമാണ് ഉണ്ടായിരുന്നത്.
വഴിയില്‍നിന്നാണ് മറ്റു രണ്ടു പ്രതികള്‍കൂടി ഇവര്‍ക്കൊപ്പം ചേര്‍ന്നത്. പിന്നാലെ പെണ്‍കുട്ടികളെ ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
വിവാഹ വീട്ടില്‍നിന്ന് അല്പം മാറി വിജനമായ ഒരിടത്തുനിന്നാണ് പെണ്‍കുട്ടികളെ കണ്ടെത്തിയതെന്ന് ബന്ധുക്കളും പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

