മലയാളത്തിൽ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന അതിരടി. ബേസിൽ ജോസഫ് പ്രധാന കഥാപാത്രമായെത്തുന്ന ചിത്രത്തിൽ ടൊവിനോ തോമസും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
സാം ബോയ് എന്ന കഥാപാത്രതമായി ബേസിൽ എത്തുമ്പോൾ ശ്രീക്കുട്ടൻ വെള്ളായണി എന്ന കഥാപാത്രമായാണ് ടൊവിനോ എത്തുന്നത്. ചിത്രത്തിന്റേതായി പുറത്തുവന്ന അപ്ഡേറ്റുകൾ എല്ലാം തന്നെ പ്രതീക്ഷ നൽകുന്നതായിരുന്നു.
ഇപ്പോഴിതാ ചിത്രത്തെ കുറിച്ചും തന്റെ കഥാപാത്രാത്തെ കുറിച്ചും ബേസിൽ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ക്ലീൻ ഷേവ് ചെയ്ത വന്നിട്ട് കോളേജ് പയ്യനാണെന്ന് പറയുന്നതിൽ കാര്യമില്ലെന്നും ഈ സിനിമയ്ക്കായി താൻ 15 കിലോയോളം കുറച്ചുവെന്നും ബേസിൽ ജോസഫ് പറയുന്നു.
പത്ത് മാസം ഈ സിനിമയ്ക്ക് വേണ്ടി തന്നെ ഫാസ്റ്റിങ്ങും വർക്കഔട്ടും ഡെയിലി ഒന്ന് രണ്ടു മണിക്കൂർ ചെയ്തുവെന്നും എക്സ്ട്രീം ആയിട്ടുള്ള ഒരു എഫർട്ട് ഇട്ടിട്ടുണ്ടായിരുന്നുവെന്നും ബേസിൽ കൂട്ടിച്ചേർത്തു. ദി ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ബേസിലിന്റെ പ്രതികരണം.
“ഒരു കോളേജ് ക്യാരക്ടർ എന്ന് പറയുമ്പോൾ തീർച്ചയായിട്ടും ഞാൻ ഒരു കോളേജിൽ പഠിക്കുന്ന പ്രായമല്ല. എനിക്ക് ഒരു ഭാര്യ ഉണ്ട് കുട്ടി ഉണ്ട്.
എല്ലാം ആളുകൾക്ക് അറിയുന്ന കാര്യമാണ്. വെറുതെ ക്ലീൻ ഷേവ് ചെയ്ത് വന്നിട്ട് കോളേജ് പയ്യനാണ് എന്ന് പറയുന്നതിൽ കാര്യമില്ല.
ബാക്കി എല്ലാം വേണമെങ്കിൽ പൈസ കൊടുത്ത് എന്തും നേടാം പക്ഷേ ബോഡിയ്ക്ക് വേണ്ടി നമ്മൾ തന്നെ പണി എടുക്കണം. കുറച്ചധികം സമയം ഇൻവെസ്റ്റ് ചെയ്യുക എന്നുള്ളതല്ലാതെ വേറെ ഓപ്ഷൻ ഇല്ല.
ഇതിനു വേണ്ടി വേറെ അഭിനയം ബാക്കി ഒന്നും ചെയ്യുന്നില്ല എന്നുള്ള ഒരു സ്പേസിലേക്ക് വന്നു.” ബേസിൽ പറയുന്നു. “ഒരു പത്ത് മാസം ഇതിനുവേണ്ടി തന്നെ ഫാസ്റ്റിങ്ങും വർക്കഔട്ടും ഡെയിലി ഒന്ന് രണ്ടു മണിക്കൂർ ചെയ്തു.
എക്സ്ട്രീം ആയിട്ടുള്ള ഒരു എഫർട്ട് ഇട്ടിട്ടുണ്ടായിരുന്നു. ട്രയൽ ലോക്ക് ചെയ്യുമ്പോൾ എല്ലാവരും കോളജ് പയ്യൻ എന്ന് പറഞ്ഞപ്പോൾ സന്തോഷം ഉണ്ടായിരുന്നു.
പണി എടുത്തതിൽ ഒരു കാര്യം ഉണ്ടാക്കിയ എന്ന് പറയുന്നത് കോൺഫിഡൻസ് കൂട്ടിയിരുന്നു. പാന്റിന്റെ അളവ് ഇപ്പോ 28 ആണ്.
ആദ്യം 34 ആയിരുന്നു. മൊത്തം 15 കിലോ കുറഞ്ഞു.
60 കിലോ ആണ് എന്റെ വൈറ്റ് ഇപ്പോൾ. സിനിമയ്ക്ക് വേണ്ടിയിട്ട് പാർട്ട് ഓഫ് മൈ ലൈഫ് തന്നെ ഒരു രണ്ടു വർഷം ഇതിനുവേണ്ടി കംപ്ലീറ്റ് ആയിട്ട് ഡെഡിക്കേറ്റ് ചെയ്തിട്ടുണ്ട്.” ബേസിൽ കൂട്ടിച്ചേർത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

