തിരുവനന്തപുരം ∙ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ എസ്കലേറ്റർ അപകടത്തിനു കാരണം റെയിൽവേയുടെ കെടുകാര്യസ്ഥതയെന്ന് ആരോപണം. അപകടത്തിന്റെ തലേന്നും എസ്കലേറ്റർ പിറകോട്ടു നീങ്ങിയിരുന്നെന്നു യാത്രക്കാരുടെ വെളിപ്പെടുത്തൽ.
തലനാരിഴയ്ക്കാണു ചൊവ്വാഴ്ച രാവിലെ യാത്രക്കാർ രക്ഷപ്പെട്ടത്. ഈ വിഷയം പൊലീസ് എയ്ഡ് പോസ്റ്റിൽ അറിയിച്ചെങ്കിലും ബന്ധപ്പെട്ടവരെ അറിയിക്കാമെന്നു പറഞ്ഞതല്ലാതെ നടപടിയുണ്ടായില്ല.
ബുധനാഴ്ച രാവിലെ എസ്കലേറ്റർ വീണ്ടും പിറകോട്ടു പോയാണ് അപകടമുണ്ടായത്.
എസ്കലേറ്റർ പിറകിലേക്കു നീങ്ങിയില്ലെന്നും എമർജൻസി ബട്ടൺ അമർത്തിയതു മൂലം ഉണ്ടായ അപകടമാണെന്നുമാണ് റെയിൽവേയുടെ വാദം. ഇതിനെതിരെ യാത്രക്കാർക്കിടയിൽ കനത്ത പ്രതിഷേധം ഉയർന്നിട്ടുണ്ട്.
നൂറുകണക്കിനാളുകൾ സാക്ഷിയായ സംഭവത്തിൽ അങ്ങനെയൊരു അപകടം നടന്നിട്ടില്ലെന്നു വരുത്തിത്തീർക്കുന്നതു റെയിൽവേയുടെ വീഴ്ച മറയ്ക്കാനാണെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ് ആരോപിച്ചു. തിരക്കേറിയ രാവിലെയും വൈകുന്നേരവും പൊലീസ് സഹായം വേണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് ആദ്യ 2 ദിവസം വൈകിട്ടു തിരക്കുനിയന്ത്രിക്കാൻ പൊലീസ് സഹായം ലഭിച്ചെങ്കിലും പിന്നീട് ആരും വന്നില്ലെന്നു സംഘടന ജനറൽ സെക്രട്ടറി ജെ.ലിയോൺസ് പറഞ്ഞു.
അപകടത്തെ നിസ്സാരവൽക്കരിക്കാതെ യാത്രക്കാരുടെ സുരക്ഷ
സ്റ്റേഷനുകളിലെ എസ്കലേറ്ററുകൾ പരിശോധിക്കാൻ റെയിൽവേ
എസ്കലേറ്റർ അപകടത്തിൽ കൂടുതൽ നടപടികളുമായി റെയിൽവേ. റെയിൽവേ സ്റ്റേഷനുകളിലെ എസ്കലേറ്ററുകളുടെ ബ്രേക്കിങ് സംവിധാനം പരിശോധിച്ചു സീനിയർ സൂപ്പർവൈസർ സർട്ടിഫൈ ചെയ്യണമെന്നു കാണിച്ചു റെയിൽവേ ബോർഡ് എല്ലാ സോണുകൾക്കും നിർദേശം നൽകി.
ലിഫ്റ്റുകളിലെ എമർജൻസി ബ്രേക്കിങ് സംവിധാനവും പരിശോധിക്കാൻ നിർദേശിച്ചിട്ടുണ്ട്. ശനിയാഴ്ചയ്ക്കുള്ളിൽ ഇതുമായി ബന്ധപ്പെട്ട
റിപ്പോർട്ട് റെയിൽവേ ബോർഡിനു സോണുകൾ കൈമാറണം.
എസ്കലേറ്റർ കമ്പനിയും റെയിൽവേ ഇലക്ട്രിക്കൽ വിഭാഗവും ചേർന്നു കേരളത്തിലും ഇന്നലെ പരിശോധന ആരംഭിച്ചു. അപകടമുണ്ടായ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെ എസ്കലേറ്റർ ഇന്നലെ അറ്റകുറ്റപ്പണി നടത്തി.
അമിതഭാരം കയറിയാൽ എസ്കലേറ്റർ പ്രവർത്തനം തനിയെ നിലയ്ക്കണമെങ്കിലും സാങ്കേതിക തകരാറു മൂലം ബ്രേക്കിങ് സംവിധാനം പ്രവർത്തിച്ചില്ലെന്നാണ് അറിയുന്നത്. എസ്കലേറ്ററിനുള്ളിലെ ലൈനറിനു തേയ്മാനമുണ്ടായാലും ഇങ്ങനെ സംഭവിക്കാൻ സാധ്യതയുണ്ട്.
റെയിൽവേ സ്റ്റേഷനുകളിലെ എസ്കലേറ്ററുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നവയായതിനാൽ ഇതിനുള്ള സാധ്യത കൂടുതലാണ്. കമ്പനിയുടെ അന്വേഷണ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്കേ ഇതിൽ വ്യക്തത വരൂ.
അപകട
ഇടങ്ങളൊരുക്കി തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ
തിരുവനന്തപുരം ∙ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ എസ്കലേറ്റർ അപകടത്തിലേക്കു നയിച്ച പ്രധാന ഘടകങ്ങളിലൊന്ന് യാത്രക്കാരുടെ കനത്ത തിരക്കാണ്. സ്റ്റേഷൻ നവീകരണത്തിന്റെ പേരിലുള്ള നിയന്ത്രണങ്ങളാണു തിരക്ക് കൂടാൻ പ്രധാന കാരണം.
നവീകരണത്തിന്റെ പേരിൽ പ്ലാറ്റ്ഫോമുകളുടെ പല ഭാഗങ്ങത്തും ബാരിക്കേഡ് ഉണ്ട്. 10 പേർക്കു പോകാൻ കഴിയുന്ന സ്ഥലത്തുകൂടി മൂന്നിരട്ടി ആളുകളാണ് ഒരേ സമയം നടന്നുപോകേണ്ടത്.
ഓഫിസ് സമയത്ത് ട്രെയിനുകളെത്തുമ്പോൾ നടന്നുപോകാൻ കഴിയാത്ത തിരക്കാണ്.
3 മേൽനടപ്പാലങ്ങളാണു സ്റ്റേഷനിലുള്ളത്. സ്റ്റേഷന്റെ നാഗർകോവിൽ സൈഡിലും മധ്യത്തിലും പാഴ്സൽ ഓഫിസിനു സമീപവുമാണു ഇവയുള്ളത്.
മേൽനടപ്പാലങ്ങളിലേക്കുള്ള പടികളുടെ വീതിക്കുറവാണ് മറ്റൊരു പ്രതിസന്ധി. ട്രെയിൻ വരുമ്പോൾ ഈ പടികളിലൂടെ താഴേക്കും മുകളിലേക്കും കയറിപോകാൻ കഴിയില്ല.
തിരക്കു മൂലം ഏതെങ്കിലും ഒരു ദിശയിലേക്കു മാത്രമേ പോകാൻ കഴിയൂ.
കഴിഞ്ഞദിവസം അപകടമുണ്ടായ ലിഫ്റ്റ് സ്റ്റേഷന്റെ നടുക്കുള്ള മേൽനടപ്പാലത്തിലേക്ക് 4,5 പ്ലാറ്റ്ഫോമുകളിൽനിന്നു കയറാനുള്ളതാണ്. ഒന്നാം പ്ലാറ്റ്ഫോമിൽ മാത്രമാണു കയറാനും ഇറങ്ങാനും 2 എസ്കലേറ്ററുകളുള്ളത്.
മറ്റ് പ്ലാറ്റ്ഫോമുകളിൽ എല്ലാം മുകളിലേക്കു കയറാൻ മാത്രം ഓരോ എസ്കലേറ്റർ വീതമാണുള്ളത്. ഇതിൽ ചിലത് നവീകരണത്തിന്റെ ഭാഗമായി അഴിച്ചുമാറ്റി.
ആകെ ഒരു ലിഫ്റ്റ് വീതമാണു പ്ലാറ്റ്ഫോമുകളിലുള്ളത്. കൂടുതൽ ലിഫ്റ്റുകളും എസ്കലേറ്ററും സ്ഥാപിക്കണമെന്നും യാത്രക്കാർ പറയുന്നു.
ടിക്കറ്റ് കൗണ്ടറിനു സമീപമുള്ള പ്രധാന കോണിപ്പടികൾ നവീകരണത്തിന്റെ പേരിൽ അടച്ചതോടെ മേൽനടപ്പാലത്തിൽ കയറാൻ എസ്കലേറ്ററില്ലാതെ മറ്റു മാർഗങ്ങളില്ലായിരുന്നു.
ഇന്നലെ വൈകിട്ട് വീണ്ടും ഈ കോണിപ്പടികൾ തുറന്നുനൽകി. ഓഫിസ് സമയത്ത് എത്തുന്ന ട്രെയിനുകൾക്കെല്ലാം സ്റ്റേഷൻ നവീകരണം തീരുന്നതു വരെ പേട്ടയിൽ സ്റ്റോപ് അനുവദിക്കുക മാത്രമാണു തിരക്കു കുറയ്ക്കാനുള്ള മാർഗം.
ഇന്നലെ വഞ്ചിനാട് എക്സ്പ്രസ് പേട്ടയിൽ ഏതാനും നിമിഷം നിർത്തിയപ്പോൾ ഒട്ടേറെ യാത്രക്കാർ ഇറങ്ങി.
തിരക്ക് കുറയ്ക്കാൻ ചെയ്യേണ്ടത്
∙ രാവിലെ എത്തുന്ന ട്രെയിനുകൾക്കു പേട്ടയിൽ സ്റ്റോപ് അനുവദിച്ചാൽ സെൻട്രലിൽ ഇറങ്ങുന്നവരുടെ തിരക്കു കുറയും. ഇപ്പോൾ പ്ലാറ്റ്ഫോം ഒഴിവില്ലെന്ന കാരണത്താൽ തമ്പാനൂരിനു തൊട്ടുമുൻപു ട്രെയിനുകൾ പിടിച്ചിടുന്നുണ്ട്.
ഇതിനുപകരം പേട്ടയിൽ നിർത്തിയാൽ ഒട്ടേറെ യാത്രക്കാർക്കു സഹായമാകും.
∙ സെൻട്രലിൽനിന്ന് ട്രെയിൻ അറ്റകുറ്റപ്പണി പൂർണമായും നേമത്തേക്കും കൊച്ചുവേളിയിലേക്കും മാറ്റുക. സെൻട്രലിൽ 10 പ്ലാറ്റ്ഫോമുകൾ നിർമിക്കുക.
നഗരമധ്യത്തിൽ മാത്രമേ തങ്ങൾ ട്രെയിൻ അറ്റകുറ്റപ്പണി നടത്തൂ എന്ന വാശി റെയിൽവേ ഉപേക്ഷിക്കണമെന്നാണ് ആവശ്യം. എറണാകുളത്ത് ഉള്ളതുപോലെ അറ്റകുറ്റപ്പണിക്കുള്ള ട്രെയിനുകളുടെ നീക്കത്തിനായി തമ്പാനൂരിൽനിന്നു കൊച്ചുവേളിയിലേക്കും നേമത്തേക്കും മൂന്നാം പാത നിർമിക്കണം.
കൊച്ചുവേളി മാസ്റ്റർ പ്ലാൻ പൂർത്തിയാക്കണം.
∙ കഴക്കൂട്ടം ഭാഗത്തേക്കു നഗരം വളർന്നത് അറിയാത്തത് റെയിൽവേക്കു മാത്രമാണ്. മണിക്കൂറുകളോളം സ്റ്റേഷനിൽ ട്രെയിനില്ലാത്ത സ്ഥിതിയുണ്ട്.
പ്രധാന പാതയിൽ പ്ലാറ്റ്ഫോമുകൾ(മെയിൻ ലൈൻ പ്ലാറ്റ്ഫോമുകൾ) വരാതെ കഴക്കൂട്ടം രക്ഷപ്പെടില്ല. പണം ചെലവാക്കി ഇവിടെ മെയിൻ ലൈൻ പ്ലാറ്റ്ഫോം നിർമിക്കണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

