യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി പ്രതിയായ ആത്മഹത്യപ്രേരണ കേസിൽ നിർണ്ണായക വഴിത്തിരിവ്. പത്തനംതിട്ട
കടമ്പനാട് സ്വദേശിനിയായ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് അറസ്റ്റിലായി. പത്തനംതിട്ട
കടമ്പനാട് സ്വദേശിയായ അനിൽകുമാറാണ് അറസ്റ്റിലായത്. സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് ആണ് അനിൽകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രതിയെ നാളെ കൊല്ലം കോടതിയിൽ ഹാജരാക്കും. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് എട്ടു മാസം മുൻപ് സുഹൈലിനെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തുടർന്ന് ഈ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടത് സുഹൈൽ തന്നെയാണ്. എന്നാൽ 35 കാരിയായ യുവതിക്ക് മരണപ്പെടുന്നതിന് മുൻപ് ഭർത്താവിൽ നിന്നും മർദ്ദനമേറ്റിരുന്നതായി ഇപ്പോൾ ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ, അന്ന് കണ്ടെടുത്ത യുവതിയുടെ ആത്മഹത്യാക്കുറിപ്പുകളിലും അന്വേഷണ സംഘം സംശയം രേഖപ്പെടുത്തുന്നുണ്ട്. പത്തനംതിട്ട
കടമ്പനാട്ടെ സ്വകാര്യ സ്കൂളിലെ റിസപ്ഷനിസ്റ്റും ജീവനക്കാരിയുമായ യുവതിയെ ഫെബ്രുവരി 14-ന് പുലർച്ചെയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സ്വകാര്യ സ്കൂളിൽ സുഹൈലിന്റെ സഹപ്രവർത്തകയായിരുന്നു മരിച്ച യുവതി.
യുവതി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പിലും ഡയറിക്കുറിപ്പിലും സുഹൈൽ അൻസാരിയിൽ നിന്നുണ്ടായ മാനസികവും ശാരീരികവുമായ പീഡനങ്ങളെക്കുറിച്ച് പരാമർശങ്ങളുണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

