മുംബൈ: മഹാരാഷ്ട്രയിലെ ഭിവണ്ടിക്ക് സമീപം സരാവലി ഗ്രാമത്തിലെ ഡൈയിംഗ് യൂണിറ്റിൽ വൻ അഗ്നിബാധ. അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ തീയണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. വലിയൊരു സ്ഫോടന ശബ്ദത്തിന് പിന്നാലെ തീ പടരുകയായിരുന്നു.
രാവിലെയായതിനാൽ യൂണിറ്റിൽ ജീവനക്കാർ ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
വിവരമറിഞ്ഞ് ഭിവണ്ടി, കല്യാൺ, ഉല്ലാസ് നഗർ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി അഗ്നിരക്ഷാസേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
ഫാക്ടറിക്ക് സമീപം ജനവാസം കുറവാണെന്നത് ആശ്വാസകരമാണ്. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായി ഫാക്ടറി അധികൃതർ newskerala.net നോട് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

