മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്കുമാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് ഇന്ത്യാസഖ്യത്തിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം അലയടിക്കുകയാണ്. ഡല്‍ഹി ജന്‍പഥിലെ ഒരു ഹോട്ടലില്‍ ഉച്ചഭക്ഷണത്തിനായി ഒത്തുകൂടിയ പ്രതിപക്ഷ എംപിമാര്‍, തുടര്‍ന്ന് മൂന്ന് പ്രത്യേക ബസുകളിലായി ജന്തര്‍ മന്തറിലേക്ക് നീങ്ങി.
സമരവേദിയിലേക്ക് പോകുമെന്നും അവിടെ സത്യഗ്രഹ സമരം ഇരിക്കുമെന്നുമാണ് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. പ്രതിപക്ഷം ഏതൊരു സാഹചര്യത്തിലും ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് മറ്റ് മുതിർന്ന നേതാക്കളും വ്യക്തമാക്കി.
ഇതിനിടയില്‍, പ്രതിഷേധ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയും മറ്റ് എംപിമാരും ബസില്‍ നിന്ന് പുറത്തിറങ്ങി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികള്‍ക്കെതിരെ പ്രതിപക്ഷം സംഘടിപ്പിച്ച സമരവുമായി ബന്ധപ്പെട്ട് തനിക്കെതിരെയും മറ്റ് എംപിമാര്‍ക്കെതിരെയും പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
ഈ പശ്ചാത്തലത്തിലാണ് പ്രതിഷേധ പരിപാടികൾ കൂടുതൽ ശക്തമാക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

