സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന വിവിധ വെല്ലുവിളികളും പ്രതിസന്ധികളും വിശദമായി വിലയിരുത്തുന്നതിനും, നടപ്പിലാക്കിവരുന്ന നാല് വർഷ ബിരുദ പ്രോഗ്രാമുകളിൽ വരുത്തേണ്ട സമഗ്രമായ മാറ്റങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നതിനുമായികണ്ണൂരിൽ ഉന്നതതല യോഗം ചേർന്നു.
അക്കാദമിക രംഗത്തെ ഗുണനിലവാരം ഉയർത്തുന്നതിനും കാലാനുസൃതമായ മാറ്റങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് യോഗം സംഘടിപ്പിച്ചത്. നാല് വർഷ ബിരുദ കോഴ്സുകൾ കൂടുതൽ വിദ്യാർത്ഥി സൗഹൃദപരമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ യോഗത്തിൽ ചർച്ചയായി.
സമിതിയുടെ വിലയിരുത്തലുകൾക്ക് ശേഷം സർവ്വകലാശാലാ തലത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

