തിരുവനന്തപുരം: ശബരിമല, മാളികപ്പുറം പുതിയ മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള അന്തിമ മുഖാമുഖം ഇന്ന് നടക്കും. അഭിമുഖത്തിൽ രണ്ടുപേരെക്കൂടി ഉള്‍പ്പെടുത്തണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടർന്നാണ് ഈ നിർണായക നടപടി വീണ്ടും സംഘടിപ്പിക്കുന്നത്.
എറണാകുളം സ്വദേശികളായ ടി.എസ് വിഷ്ണു നമ്പൂതിരി, ടി.പി ഹരിനമ്പൂതിരി എന്നിവരെക്കൂടി അഭിമുഖത്തില്‍ പങ്കെടുപ്പിക്കണമെന്നായിരുന്നു കോടതിയുടെ ഉത്തരവ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും രണ്ട് അംഗങ്ങളും, ഹൈക്കോടതി നിയോഗിച്ച നിരീക്ഷകന്, ശബരിമല തന്ത്രിമാരായ കണ്ഠര് ബ്രഹ്മദത്തന്, കണ്ഠര് മഹേഷ് മോഹനര്, പന്തളം കൊട്ടാരം നിര്‍ദേശിച്ച പ്രതിനിധി എന്നിവരടങ്ങുന്ന സമിതിയാണ് തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകുന്നത്.
കഴിഞ്ഞദിവസത്തെ മുഖാമുഖത്തില്‍ പങ്കെടുത്ത അഞ്ച് പേരും അന്തിമപട്ടികയില്‍ ഇടംപിടിച്ചിരുന്നു. വരുന്ന ഈമാസം പതിനെട്ടിനാണ് മേൽശാന്തിമാരെ കണ്ടെത്താനുള്ള നറുക്കെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

