ടോളിവുഡ് താരം രവി തേജയെ നായകനാക്കി സംവിധായകൻ ശിവ നിർവാണ ഒരുക്കിയ പുതിയ ചിത്രമായ ‘ഇരുമുടി’ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നു. മികച്ച പ്രേക്ഷക പ്രതികരണമാണ് റിലീസ് കേന്ദ്രങ്ങളിൽ നിന്നും ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇതിനോടകം തന്നെ ആഗോളതലത്തിൽ 200 കോടി രൂപയ്ക്ക് മുകളിൽ കളക്ഷൻ നേടാൻ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്. ഇതിന്റെ ആവേശത്തിനിടയിലാണ് ചിത്രത്തിലെ പുതിയ വീഡിയോ ഗാനമായ ‘വില്ലാളി വീരനേ’ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
നടൻ രവി തേജയുടെ കരിയറിലെ 77-ാമത് സിനിമയാണ് ഇരുമുടി. പ്രമുഖ നിർമ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ആത്മീയതയ്ക്ക് ഏറെ പ്രാധാന്യമുള്ള കഥാശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ടിക്കറ്റ് ബുക്കിങ്ങിലും വലിയ മുന്നേറ്റമാണ് ബോക്സ് ഓഫീസിൽ പ്രകടമാകുന്നത്.
പരമ്പരാഗത അയ്യപ്പസ്വാമി വേഷത്തിൽ ശക്തമായ ഒരു ആത്മീയ അവതാരമായാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററുകളിൽ രവി തേജ പ്രത്യക്ഷപ്പെട്ടത്. ഒരു പെൺകുട്ടിയെ കൈകളിൽ ഏന്തിനിൽക്കുന്ന തരത്തിലുള്ള പോസ്റ്റർ ഒരച്ഛൻ- മകൾ ബന്ധത്തിന്റെ വൈകാരികതയാണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്.
ജീവിതത്തിലെ ശരിയായ നിമിഷത്തിലാണ് ഇത്തരം കഥകൾ നമ്മെ തേടിയെത്തുന്നതെന്നും, ഈ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും രവി തേജ മുൻപ് സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചിരുന്നു. വിശ്വാസം ഏവരേയും മുന്നോട്ട് നയിക്കട്ടെയെന്നും സംവിധായകൻ ശിവ നിർവാണയ്ക്കൊപ്പമുള്ള പുതിയ തുടക്കം ആവേശകരമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മുൻ ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് രവി തേജ ഇതിൽ അഭിനയിച്ചിരിക്കുന്നത്. ശക്തമായ അച്ഛൻ- മകൾ വൈകാരിക ബന്ധത്തിന് പ്രാധാന്യം നൽകുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
ചിത്രത്തിൽ പ്രിയാ ഭവാനി ശങ്കർ നായികയായി എത്തുമ്പോൾ, രവി തേജയുടെ മകളായി വേഷമിടുന്നത് ബേബി നക്ഷത്രയാണ്. ഇവരെക്കൂടാതെ സായ് കുമാർ, അജയ് ഘോഷ്, രമേഷ് ഇന്ദിര, സ്വാസിക, മീസാല ലക്ഷ്മൺ, രാജ്കുമാർ കാസിറെഡ്ഡി, രമണ ഭാർഗവ്, കിഷോർ കാഞ്ചേരപാലെം, കാർത്തിക് അഡുസുമല്ലി, മഹേഷ് തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്.
ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത് ശിവ നിർവാണയാണ്. സംഗീതം: ജി.വി.
പ്രകാശ് കുമാർ, ഛായാഗ്രഹണം: വിഷ്ണു ശർമ, പ്രൊഡക്ഷൻ ഡിസൈനർ: സാഹി സുരേഷ്, എഡിറ്റിങ്: പ്രവീൺ പുഡി, സ്ക്രിപ്റ്റ് കോ-ഓർഡിനേറ്റർ: നരേഷ് ബാബു പി, കോ-ഡയറക്ടർ: സുരേഷ്, മേക്കപ്പ്: ശ്രീനിവാസ് രാജു, വസ്ത്രാലങ്കാരം: രാജേഷ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

