കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി കുരിശുകവലയിൽ രണ്ട് സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ പതിനഞ്ചോളം യാത്രക്കാർക്ക് പരുക്കേറ്റു.
പരുക്കേറ്റവരെ ഉടൻ തന്നെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
മണിമലയിൽ നിന്ന് കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലേക്ക് വരികയായിരുന്ന ‘ജെറിൻ’ എന്ന സ്വകാര്യ ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും, മുണ്ടക്കയത്തേക്ക് പോകുകയായിരുന്ന ‘ഫൗസിയ’ ബസിന്റെ പുറകിൽ ഇടിക്കുകയുമായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ ബസിനുള്ളിലെ കമ്പികളിലും മറ്റും മുഖമിടിച്ചാണ് യാത്രക്കാർക്ക് പരുക്കേറ്റത്.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. അപകടത്തിൽ പരുക്കേറ്റവരുടെ വിവരങ്ങൾ താഴെ പറയുന്നതാണ്:
ഗ്രീഷ്മ (23), ആനന്ദഭവൻ, പത്തനാട്; റോജി (51), ആനന്ദഭവൻ, പത്തനാട്; കുരുവിള (48), മാലത്ത്, കാനംഭാഗം; മേരി (65), മണിമല സ്വദേശി; എബ്രഹാം ജോർജ് (55), ആലുമൂട്ടിൽ, ചാമംപതാൽ; സ്വർണകുമാരി (72), കൈപ്പലാനിക്കൽ, ചിറക്കടവ്; സിന്ധു (49), വാലുമണ്ണേൽ, മണിമല; ശശികല (63), പയറ്റക്കൽ, പട്ടിമറ്റം; രാജീവ് (31), ചന്നാമാവുങ്കൽ, പാറത്തോട്; സുശീല (51), പുത്തൻവീട്ടിൽ, കുപ്പക്കായം; ആമിന (25), മാമ്മൂട്ടിൽ, വാഴൂർ; സീബ (61), നാഗത്തിങ്കൽ, കറിക്കാട്ടൂർ; അശ്വതി (40), പൈനുങ്കൽ, ചിറക്കടവ്; അംബിക (50), പാറോട്ടിൽ, ചിറക്കടവ്; ആനന്ദ് (25), പാറോട്ടിൽ, ചിറക്കടവ്; മിനു (21), ഇടത്തിനകത്ത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

