ഓഫിസ് തിരക്കുകളിൽ നിന്നും ജോലി സമ്മർദ്ദങ്ങളിൽ നിന്നും മാറി പ്രകൃതിയുടെ പച്ചപ്പിൽ ഇരുന്ന് ഔദ്യോഗിക കൃത്യനിർവഹണം സാധ്യമാക്കുന്ന പദ്ധതിയുമായി കേരള വനം വികസന കോർപറേഷൻ (കെഎഫ്ഡിസി) രംഗത്ത്. ഇടുക്കി ജില്ലയിലെ സൂര്യനെല്ലിയിൽ ആനയിറങ്കൽ ഡാമിന്റേയും വിശാലമായ തേയിലത്തോട്ടങ്ങളുടേയും ദൃശ്യഭംഗി നുകർന്നുകൊണ്ട് ജോലി ചെയ്യാനുള്ള സൗകര്യമാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്.
യാത്രകളോടും പ്രകൃതിയോടുമുള്ള പൊതുജനങ്ങളുടെ താല്പര്യം മുൻനിർത്തിയാണ് കെഎഫ്ഡിസി ഇത്തരമൊരു നൂതന പദ്ധതിന് രൂപം നൽകിയിട്ടുള്ളത്. സൂര്യനെല്ലിയിലെ ആനയിറങ്കൽ ക്യാമ്പിന് പുറമെ പത്തനംതിട്ട ജില്ലയിലെ ഗവിയിലും കെഎഫ്ഡിസിയുടെ ഈ പുതിയ വർക്കേഷൻ പദ്ധതി ലഭ്യമാണ്.
സഞ്ചാരികൾക്കും ജോലിക്കാർക്കുമായി നാല് പകലും മൂന്ന് രാത്രിയും ഉൾപ്പെടുന്ന പ്രത്യേക പാക്കേജുകളാണ് തയ്യാറാക്കിയിരിക്കുന്നത്. അതിവേഗ ഇന്റർനെറ്റ് സേവനങ്ങളും രണ്ട് പേർക്കുള്ള ഭക്ഷണവും അടക്കം 14,000 രൂപയാണ് ഈ പാക്കേജിനായി ഈടാക്കുന്നത്.
പുതിയ പദ്ധതിയുടെ ഭാഗമായി സൂര്യനെല്ലിയിലെ ആനയിറങ്കൽ ക്യാമ്പിൽ മൂന്ന് പ്രത്യേക മുറികളാണ് സജ്ജീകരിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
താൽപ്പര്യമുള്ളവർക്ക് കെഎഫ്ഡിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി ബുക്കിങ് നടത്താവുന്നതാണ്. വ്യക്തികളുടെ കൈവശമുണ്ടായിരുന്ന വ്യാജ പട്ടയം റദ്ദാക്കി 2020ൽ റവന്യു വകുപ്പ് തിരിച്ചുപിടിച്ച ആനയിറങ്കൽ ക്യാമ്പും ഒമ്പതോളം ഏക്കർ വരുന്ന ഭൂമിയുമാണ് പിന്നീട് കെഎഫ്ഡിസിക്ക് കൈമാറിയത്.
ഈ കോട്ടേജുകൾ ഉൾപ്പെടുന്ന പ്രദേശത്താണ് ഇപ്പോൾ പുതിയ വർക്കേഷൻ സൗകര്യം ഒരുക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

