പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച അഭിപ്രായങ്ങൾ നേടി കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും ആദ്യമായി ഒന്നിച്ച ‘ഉന്മാദം’ തിയറ്ററുകളിൽ രണ്ടാം വാരത്തിലേക്ക് പ്രവേശിക്കുന്നു. ചിത്രത്തിൽ ഷെല്ലി എന്ന കേന്ദ്ര കഥാപാത്രമായി എത്തിയ കുഞ്ചാക്കോ ബോബൻ്റെ പ്രകടനം സമാനതകളില്ലാത്ത അഭിനയ മുഹൂർത്തങ്ങളാണ് സമ്മാനിച്ചിരിക്കുന്നത് എന്നാണ് തിയേറ്റർ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.
തികച്ചും വ്യത്യസ്തമായ ഒരു പോലീസ് കഥയായി മാറിക്കഴിഞ്ഞ ഈ ചിത്രത്തിൽ സൗമ്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ലിജോമോൾ ജോസും മികച്ച സ്വീകാര്യതയാണ് നേടിയെടുത്തിരിക്കുന്നത്. പനോരമ സ്റ്റുഡിയോസിന്റെ മലയാളത്തിലെ മൂന്നാം നിർമ്മാണ സംരംഭമായ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മലയാളത്തിലെ പ്രമുഖ എഡിറ്റർമാരിൽ ഒരാളായ കിരൺ ദാസ് ആണ്.
അദ്ദേഹത്തിൻ്റെ ആദ്യ സംവിധാന സംരംഭമാണിത്. തികഞ്ഞ കൈയ്യടക്കത്തോടെയാണ് ചിത്രം അദ്ദേഹം തിരശ്ശീലയിൽ എത്തിച്ചിരിക്കുന്നത് എന്ന് പ്രേക്ഷകർ ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നു.
ഒരു പോലീസ് സ്റ്റേഷനിൽ അന്ധവിശ്വാസവുമായി ബന്ധപ്പെട്ടതും, തൊട്ടാൽ വലിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നതുമായ ഒരു ഫയലിന് പിന്നാലെ നായക കഥാപാത്രം സഞ്ചരിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിൻ്റെ കാതൽ. ദേശീയ പുരസ്കാര ജേതാവായ ഷാഹി കബീർ ‘ഓഫീസർ ഓൺ ഡ്യൂട്ടി’ക്ക് ശേഷം കുഞ്ചാക്കോ ബോബനുമായി വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബുമോൻ, കോട്ടയം നസീർ, ജിജോയ് രാജഗോപാൽ, ഗോകുലൻ, അരുൺ ചെറുകാവിൽ, ഉണ്ണി ലാലു, ഷാജു ശ്രീധർ, കൃഷ്ണപ്രഭ, കിരൺ പീതാംബരൻ, വിഷ്ണു, റെയ്ന രാധാകൃഷ്ണൻ, സിജോയ് വർഗീസ്, വിഘ്നേശ്വർ സുരേഷ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ടി-സീരീസും പനോരമ സ്റ്റുഡിയോസും സംയുക്തമായാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.
ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവരുടെ സഹകരണത്തോടെ കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്നാണ് ‘ഉന്മാദം’ നിർമ്മിച്ചിരിക്കുന്നത്. റാം മിർച്ചന്ദാനി, രാജേഷ് മേനോൻ എന്നിവർ സഹനിർമ്മാതാക്കളും അഭിനവ് മെഹ്റോത്ര ക്രിയേറ്റീവ് പ്രൊഡ്യൂസറുമാണ്.
ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് അർജുൻ സേതു ആണ്. കിരൺ ദാസും ജിതിൻ ജോണും ചേർന്ന് എഡിറ്റിംഗ് നിർവ്വഹിച്ച ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് മുജീബ് മജീദ് ആണ്.
പിആർഒ: ആതിര ദിൽജിത്ത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

