മഴക്കെടുതി നേരിടുന്ന കോന്നി മണ്ഡലത്തോട് മന്ത്രി പി.സി. വിഷ്ണുനാഥ് അവഗണന കാട്ടിയെന്ന് ആരോപിച്ച് കെ.യു.
ജനീഷ് കുമാർ എം.എൽ.എ രംഗത്ത്. ദുരന്തമുഖത്ത് പോലും രാഷ്ട്രീയം കളിക്കുകയാണ് മന്ത്രിയെന്നും, പ്രളയബാധിത പ്രദേശങ്ങളിൽ ഇതുവരെ സന്ദർശനം നടത്താത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
മന്ത്രി പുറത്തുവിട്ട ചിത്രങ്ങൾ അദ്ദേഹത്തിന്റെ ജാള്യത മറയ്ക്കാനുള്ള വെറും തന്ത്രം മാത്രമാണെന്നും, മന്ത്രിയുടെ ഭാഗത്തുനിന്നും കാപട്യമാണ് ഉണ്ടായതെന്നും എം.എൽ.എ കുറ്റപ്പെടുത്തി.
“പ്രളയത്തിൽ രാഷ്ട്രീയം പറയാൻ താൻ ശ്രമിച്ചിട്ടില്ല. എന്റെ നാട്ടിലെ പാവങ്ങളുടെ കാര്യം ഞാനല്ലാതെ ആരാണ് പറയുക.
ദുരന്തമുഖത്ത് രാഷ്ട്രീയം പറയാറില്ല. ഇപ്പോഴും മന്ത്രി പിസി വിഷ്ണുനാഥ് ദുരന്തമുഖത്ത് എത്താത്തതെന്താണ്?” എന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
കെ.പി.സി.സി വൈസ് പ്രസിഡന്റിന്റെ നിലവാരത്തിലേക്ക് തരംതാഴ്ന്ന് മന്ത്രി പ്രവർത്തിക്കരുതെന്നും ജനീഷ് കുമാർ കർശന വിമർശനം ഉന്നയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

