ഓണം ഉത്സവബത്തയുടെയും മറ്റ് ആനുകൂല്യങ്ങളുടെയും വിതരണത്തിൽ യാതൊരുവിധ മാറ്റങ്ങളുമുണ്ടാകില്ലെന്ന് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇക്കുറിയും എല്ലാ സഹായങ്ങളും സമയബന്ധിതമായി തന്നെ തൊഴിലാളികളിലേക്ക് എത്തിക്കുമെന്ന് അവർ അറിയിച്ചു.
തൈക്കാട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ ഈ വർഷത്തെ ഓണം ഉത്സവബത്തയും മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച് ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത തൊഴിലാളി സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കുള്ള ഉത്സവബത്ത സംബന്ധിച്ച മാർഗനിർദേശങ്ങൾ അടുത്ത മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും.
ഐ.ടി മേഖലയിലെ തൊഴിൽപരമായ പ്രതിസന്ധികളിൽ സർക്കാരിന്റെ ഇടപെടലുകൾ തുടരുമെന്നും, മുഖ്യമന്ത്രിയുടെ സൗകര്യം ലഭിക്കുന്ന മുറയ്ക്ക് ലേബർ കോഡുമായി ബന്ധപ്പെട്ട ശിൽപ്പശാല യാതൊരു താമസമവുമില്ലാതെ സംഘടിപ്പിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.
ഗിഗ് തൊഴിലാളികൾക്കായി പ്രത്യേക നിയമത്തിന്റെ കരട് രൂപം ഇതിനോടകം തയ്യാറാക്കിക്കഴിഞ്ഞിട്ടുണ്ട്. നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിൽ ഗിഗ് തൊഴിലാളികൾക്കായി പ്രത്യേക വിശ്രമ കേന്ദ്രങ്ങളും ചാർജിംഗ് സ്റ്റേഷനുകളും സജ്ജീകരിക്കുമെന്ന് ബിന്ദു കൃഷ്ണ കൂട്ടിച്ചേർത്തു.
പൂട്ടിക്കിടക്കുന്ന തോട്ടം മേഖലയിലെ 2,087 തൊഴിലാളികൾക്ക് ഈ വർഷത്തെ ഓണക്കാലത്തേക്ക് 1,000 രൂപ മൂല്യമുള്ള സപ്ലൈകോ ഓണം ഗിഫ്റ്റ് കാർഡ് നൽകും. ഇതിനായി 20,87,000 രൂപ വകയിരുത്തിയിട്ടുണ്ട്.
ബദലായി 20 കിലോ അരി, 1 കിലോ പഞ്ചസാര, 1 കിലോ വെളിച്ചെണ്ണ എന്നിവ അനുവദിക്കുന്നതിനായി 23,21,830 രൂപയും മാറ്റിവെച്ചിട്ടുണ്ട്. മൂന്ന് വർഷത്തിലധികമായി അടഞ്ഞുകിടക്കുന്ന കയർ സ്ഥാപനങ്ങൾ, സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങൾ, വിവിധ എസ്റ്റേറ്റുകൾ എന്നിവിടങ്ങളിലെ 9,806 തൊഴിലാളികൾക്കായി ഓണം എക്സ്ഗ്രേഷ്യ ഇനത്തിൽ 2,000 രൂപ നിരക്കിൽ 1.96 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
കൂടാതെ, ഒന്നോ അതിലധികമോ വർഷമായി പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക് 2,500 രൂപ നിരക്കിൽ ധനസഹായം അനുവദിക്കുന്നതിനായി 3,10,42,500 രൂപയും നീക്കിവെച്ചിട്ടുണ്ട്. മരംകയറ്റ തൊഴിലാളികളുടെ അവശതാ പെൻഷൻ, ജോലിക്കിടെ അപകടം സംഭവിക്കുന്നവർക്കുള്ള ഒറ്റത്തവണ ധനസഹായ പദ്ധതി എന്നിവ തുടരുന്നതാണ്.
2025-26 സാമ്പത്തിക വർഷത്തെ മരം കയറ്റ തൊഴിലാളി അവശതാ പെൻഷൻ പദ്ധതി പ്രകാരം 2024 ഡിസംബർ മുതൽ 2025 സെപ്റ്റംബർ വരെയുള്ള പെൻഷൻ വിതരണത്തിനായി 1,030 ഗുണഭോക്താക്കൾക്ക് 1,66,36,200 രൂപ അനുവദിച്ചിട്ടുണ്ട്. 2026 ഫെബ്രുവരി 1 മുതൽ 2026 ജൂൺ 31 വരെയുള്ള കാലയളവിൽ ജില്ലാ ലേബർ ഓഫീസർമാർ പാസാക്കിയ 57 പേർക്ക് 38,50,000 രൂപയും ലഭ്യമാക്കും.
പരമ്പരാഗത തൊഴിൽ മേഖലകളായ കയർ, കൈത്തറി, ഖാദി, മത്സ്യ, ഈറ്റ, പനമ്പ്, ബീഡി-സിഗാർ മേഖലകളിലെ 1,97,093 തൊഴിലാളികൾക്ക് ഇൻകം സപ്പോർട്ട് സ്കീം വഴി 82.02 കോടി രൂപ ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്. നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റ് വിഹിതത്തിൽ ബാക്കിയുള്ള 94.75 കോടി രൂപ ഓണത്തോടനുബന്ധിച്ച് നൽകും.
ഗാർഹിക തൊഴിലാളികളുടെ ക്ഷേമകാര്യങ്ങൾ പ്രത്യേകമായി പരിഗണിക്കുമെന്നും കാലാവധി കഴിഞ്ഞ ഐ.ആർ.സികൾ പുനഃസംഘടിപ്പിക്കുമെന്നും അതുവരെ നിലവിലുള്ള സ്ഥിതി തുടരുമെന്നും മന്ത്രി അറിയിച്ചു. തൈക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ തൊഴിൽ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഷീബ ജോർജ്, അഡീഷണൽ സെക്രട്ടറി ഷീജ, അഡീഷണൽ ലേബർ കമ്മീഷണർ ബിച്ചു ബാലൻ എന്നിവരും ആർ.
ചന്ദ്രശേഖരൻ, വി.ജെ. ജോസഫ്, വി.ആർ.
പ്രതാപൻ, അഡ്വ. എം.
റഹ്മത്തുള്ള എംഎൽഎ, കെ.പി. മുഹമ്മദ് അഷ്റഫ്, ജി മാഹിൻ അബു ബക്കർ, കെ.എസ്.
സുനിൽകുമാർ, എസ്. ഹരിലാൽ, കെ പി രാജേന്ദ്രൻ, ബി.ടി.
രമ, വി.വി. രാജേന്ദ്രൻ, സി.പി.
മുരളി, ശിവാസ് സുദർശൻ, ഷാജി പൂജപ്പുര, ചിരട്ടക്കോണം സുരേഷ്, ടോമി മാത്യു, എസ്. മോഹനൻ, മനോജ് പെരുമ്പള്ളി, അജിത്ത് കുരീപ്പുഴ, ആനയറ രമേഷ്, സീതാ ദാസൻ, അഡ്വ.
ഗോപി കൊച്ചുരാമൻ, എ.എസ്. രാധാകൃഷ്ണൻ, സി.ജെ.
സുരേഷ് ശർമ, ബാബു ദിവാകരൻ, അഡ്വ. ടി.സി.
വിജയൻ, കവടിയാർ ധർമ്മൻ, അശ്വിൻ രാധാകൃഷ്ണൻ, സുനിൽ ഖാൻ, ജോർജ് മത്തായി, ജോർജ് തോമ തുടങ്ങിയ പ്രമുഖ തൊഴിലാളി നേതാക്കളും സംബന്ധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

