ഊരൂട്ടമ്പലം സരസ്വതി വിദ്യാലയത്തിലെ ബസ് ജീവനക്കാരിക്ക് നേരെ നടന്ന ജാതി അധിക്ഷേപത്തിലും വിവേചനത്തിലും സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ഡോ.
ഷിജൂഖാന്, പ്രസിഡന്റ് വി. അനൂപ് എന്നിവരാണ് പ്രസ്താവനയിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതാ ജീവനക്കാരിയെ ജാതിയുടെ പേരില്‍ ജോലിയില്‍ നിന്ന് ഒഴിവാക്കിയ നടപടിയും അവര്‍ നേരിട്ട
അധിക്ഷേപങ്ങളും അതീവ ഗൗരവകരമാണെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. കുട്ടികള്‍ക്ക് മാനവികതയും ഉന്നത മൂല്യങ്ങളും പകര്‍ന്നുനല്‍കേണ്ട
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇത്തരം വിവേചനം കാണിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് അവര്‍ വ്യക്തമാക്കി. സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

