ഡൽഹി മാളവ്യ നഗറിലുണ്ടായ ദാരുണമായ തീപിടുത്തത്തിൽ ചികിത്സയിലായിരുന്ന നൈജീരിയൻ സ്വദേശി കൂടി മരണപ്പെട്ടു. ഇതോടെ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 22 ആയി ഉയർന്നു.
ഫ്ളോറിഷ് ഇന് എന്ന ഹോട്ടലിന്റെ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന റസ്റ്റോറന്റിലുണ്ടായ സിലിണ്ടർ പൊട്ടിത്തെറിയാണ് ദുരന്തത്തിലേക്ക് നയിച്ചത്. തീപിടുത്തത്തെത്തുടർന്ന് അഗ്നിബാധ ഹോട്ടലിന്റെ മുകളിലത്തെ നിലകളിലേക്ക് അതിവേഗം പടരുകയായിരുന്നു.
ഇതോടെ ഹോട്ടലിൽ താമസിച്ചിരുന്ന അതിഥികൾ കെട്ടിടത്തിനുള്ളിൽ കുടുങ്ങിപ്പോയി. സമീപത്തെ സ്വകാര്യ ആശുപത്രിയിലെ രോഗികളുടെ കൂട്ടിരിപ്പുകാരായി എത്തിയവരും ബന്ധുക്കളും അപകടത്തിൽപ്പെട്ടവരിൽ ഉൾപ്പെടുന്നു.
മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനങ്ങൾക്കൊടുവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയെങ്കിലും, പുക ശ്വസിച്ചതിനെത്തുടർന്ന് ശ്വാസം മുട്ടിയാണ് പലരും മരണപ്പെട്ടത്.
അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും നൈജീരിയൻ സ്വദേശികളാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

