ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും ചർച്ചയ്ക്കായി വെല്ലുവിളിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സംവാദത്തിനായി ഏത് വേദിയും സമയവും തനിക്ക് സ്വീകാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രിയെ ആശയക്കുഴപ്പത്തിലാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രമിക്കേണ്ടെന്നും, അമിത് ഷാ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
അതിനിടെ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സമരം ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യാ മുന്നണി. ദീപാവലി അവധിക്ക് ശേഷം തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസുകൾ ഉപരോധിക്കുന്നത് ഉൾപ്പെടെയുള്ള ശക്തമായ മിന്നൽ സമരപരിപാടികളിലേക്ക് കടക്കാനാണ് മുന്നണിയുടെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

