ഡൽഹി: ചീഫ് ജസ്റ്റിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ അപകീർത്തികരമായ എക്സ് പോസ്റ്റ് പങ്കുവെച്ച സംഭവത്തിൽ കെപിസിസി ഭാരവാഹികൾക്കെതിരെ സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്. കോടതിയുടെ അധികാരത്തെയും അന്തസ്സിനെയും ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഇത്തരം നടപടികളെ ശക്തമായി നേരിടുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
സംഭവത്തിൽ മുഴുവൻ കെപിസിസി ഭാരവാഹികൾക്കും കോടതി സ്വമേധയാ കോടതിയലക്ഷ്യ നോട്ടീസ് അയക്കുകയായിരുന്നു. ചീഫ് ജസ്റ്റിനെയും നീതിന്യായ വ്യവസ്ഥയെയും തരംതാഴ്ത്താൻ ബോധപൂർവമായ ശ്രമം നടന്നതായാണ് കോടതിയുടെ വിലയിരുത്തൽ.
കൂടാതെ, കോടതിയലക്ഷ്യ ഹർജിയിലെ ആരോപണങ്ങൾ വിശദമായി പരിശോധിക്കുന്നതിനായി സുപ്രീം കോടതി ഒരു അമിക്കസ് ക്യൂറിയെയും നിയമിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

