സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരെ ശക്തമായ നടപടികൾ തുടരുന്നതിനിടയിൽ കൊച്ചിയിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പ്രത്യേക ദൗത്യത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് വൈറ്റിലയിൽ നിന്ന് വൻതോതിൽ എംഡിഎംഎ പിടിച്ചെടുത്തത്.
ബെംഗളൂരുവിൽ നിന്നും കൊച്ചിയിലേക്ക് വിൽപ്പനയ്ക്കായി എത്തിച്ച 35 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്. തൃശൂർ സ്വദേശിയായതും, നിലവിൽ തൃപ്പൂണിത്തുറ എരൂർ ഭാഗത്ത് സ്ഥിരതാമസമാക്കിയതുമായ സിറാജ് (46) ആണ് കൊച്ചി സിറ്റി ഡാൻസഫ് സംഘത്തിന്റെ പിടിയിലായത്.
കൊച്ചിയിൽ ലഹരിമരുന്ന് വിൽപ്പന നടത്തുന്ന പ്രധാന കണ്ണികളിൽ ഒരാളാണ് ഇയാളെന്ന് പൊലീസ് വ്യക്തമാക്കി. മുൻപും സമാനമായ കേസിൽ ഇയാൾ പിടിയിലായിട്ടുണ്ട്.
തിരുവനന്തപുരം പാറശ്ശാല സ്റ്റേഷനിലും എറണാകുളം മരട് സ്റ്റേഷനിലും പ്രതിക്ക് മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് മുൻകാല പശ്ചാത്തലമുണ്ട്. പ്രതി ആരിൽ നിന്നെ1ണ് ലഹരിമരുന്ന് വാങ്ങിയതെന്നും, ആർക്കുവേണ്ടിയാണ് ഇത് കൊച്ചിയിൽ എത്തിച്ചതെന്നും സംബന്ധിച്ചുള്ള നിർണായക വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ആർ. നിശാന്തിനിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി.
ഡിസിപിമാരായ മോഹിത് റവത്, അരുൺ പവിത്രൻ എന്നിവരുടെ നിർദേശപ്രകാരം, കൊച്ചി സിറ്റി നർകോട്ടിക് സെൽ എസിപി അനന്തലാൽന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പ്രതിയെ വലയിലാക്കിയത്. ഈ ആഴ്ച കൊച്ചി സിറ്റിയിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ വലിയ മയക്കുമരുന്ന് വേട്ടയാണിത്.
നഗരത്തിൽ സജീവമായ ലഹരി മാഫിയകൾക്കെതിരെ വരും ദിവസങ്ങളിലും കർശന പരിശോധനകളും ശക്തമായ നിയമനടപടികളും തുടരുമെന്ന് കമ്മീഷണർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

