കൊച്ചി: മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തിരിച്ചടി. വെള്ളാപ്പള്ളി നടേശന് അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതിയുടെ ആവശ്യമില്ലെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു.
സര്‍ക്കാരിന്റെ വാദങ്ങള്‍ പൂര്‍ണ്ണമായും അംഗീകരിച്ചാണ് കോടതിയുടെ ഈ സുപ്രധാന തീരുമാനം. കേസില്‍ ജസ്റ്റിസ് ബദറുദ്ദീന്റെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
കേസിലെ പ്രതികള്‍ പൊതുജന ഓഫീസുകളുമായി യാതൊരുവിധ ബന്ധവുമില്ലാത്തവരാണെന്നും, അതിനാല്‍ പ്രോസിക്യൂഷന് അനുമതിയുടെ ആവശ്യമില്ലെന്നുമായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍, പ്രോസിക്യൂഷന് അനുമതി അനിവാര്യമാണെന്ന കടുത്ത നിലപാടിലായിരുന്നു ഹര്‍ജിക്കാര്‍.
ഈ വാദങ്ങളെല്ലാം തള്ളിക്കൊണ്ടാണ് ഇപ്പോള്‍ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കേസിലെ വെള്ളാപ്പള്ളി നടേശനടക്കമുള്ള പ്രതികള്‍ ആരും തന്നെ പൊതുകാര്യാലയങ്ങള്‍ കൈകാര്യം ചെയ്യുന്നവരല്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

