ശാസ്താംകോട്ടയിൽ വീടിനു സമീപമുള്ള കിണറ്റിൽ വീണ് യുവാവിന് ദാരുണാന്ത്യം. ഐവർകാല പാക്കിസ്ഥാൻ മുക്കിന് സമീപം തലയാറ്റ് തേക്കുംതുണ്ടിൽ സുഭാഷ് ഭവനിൽ സ്വരാജ് സോമൻ (31) ആണ് മരിച്ചത്.
വെള്ളിയാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു ഈ ദാരുണമായ അപകടം സംഭവിച്ചത്. അപകടവിവരമറിഞ്ഞ് അടൂരിൽ നിന്നും ശാസ്താംകോട്ടയിൽ നിന്നും ഉള്ള അഗ്നിരക്ഷാസേനാ യൂണിറ്റുകൾ ഉടൻ തന്നെ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു.
തുടർന്ന് കിണറ്റിൽ നിന്നും പുറത്തെടുത്ത മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പന്തൽ നിർമാണ തൊഴിലാളിയായ സ്വരാജ് അവിവാഹിതനാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

