ഡൽഹിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളിൽ പ്രതികരണവുമായി രാഷ്ട്രീയ രംഗം സജീവമാകുന്നു.
“ഇന്ത്യ ജയിക്കും. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ല.
രാജ്യത്തിന് വേണ്ടി പോരാട്ടം കോൺഗ്രസ്സ് നയിക്കുമെന്നും” വ്യക്തമാക്കിക്കൊണ്ട് സംഭവത്തിൽ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് നേതാക്കൾ. ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രാണവായുവായ വോട്ടവകാശം സംരക്ഷിക്കുന്നതിനായി ധർമ്മസമരത്തിന് നേതൃത്വം നൽകിയ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി.
വേണുഗോപാൽ ഉൾപ്പെടെയുള്ള ഉന്നത നേതാക്കളെ ഡൽഹിയിൽ അറസ്റ്റ് ചെയ്ത കേന്ദ്ര സർക്കാരിന്റെ നടപടി തികച്ചും പ്രതിഷേധാർഹമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി. ജനാധിപത്യ അവകാശങ്ങൾക്കായുള്ള പോരാട്ടങ്ങളെ അടിച്ചമർത്താനാണ് കേന്ദ്ര ഭരണകൂടം ശ്രമിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ ജനകീയ പ്രതിരോധം തീർക്കുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

