കോഴിക്കോട് വിമാനത്താവളത്തിൽ സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ച സംഘം പൊലീസിന്റെ പിടിയിലായി. വിദേശത്തുനിന്ന് 18 പവന് സ്വർണവുമായി എത്തിയ തലശ്ശേരി തിരുവങ്ങാട് സ്വദേശി പ്രിയങ്ക, കണ്ണൂര്‍ സ്വദേശികളായ ശ്രീലാല്‍, പ്രിന്‍സ്, സുബിത്ത് എന്നിവരാണ് പിടിയിലായത്.
സ്വര്‍ണം സ്വീകരിക്കാന്‍ വിമാനത്താവളത്തിൽ എത്തിയ മട്ടന്നൂര്‍ ശിവപുരം സ്വദേശി ജാബിറും കസ്റ്റഡിയിലായിട്ടുണ്ട്. ഇന്നു രാവിലെ 11.30നാണ് കോഴിക്കോട് വിമാനത്താവളത്തിൽ സ്വർണവുമായി പ്രിയങ്ക എത്തിയത്.
തുടര്‍ന്ന് ഇവരെയും കയറ്റി നീല നിറത്തിലുള്ള ഒരു കാര്‍ അതിവേഗം പുറത്തേക്ക് പാഞ്ഞു. സ്വര്‍ണം കൈപ്പറ്റാന്‍ കാത്തുനിന്ന ജാബിർ കാറിനു പുറകെ ഓടിയെങ്കിലും വാഹനം നിർത്താൻ കഴിഞ്ഞില്ല.
ഇതിനിടയിലാണ് മറ്റൊരു കേസന്വേഷണത്തിനായി വിമാനത്താവളത്തിലെത്തിയ കരിപ്പൂര്‍ എസ്ഐയും സംഘവും സംഭവം ശ്രദ്ധിക്കുന്നത്. ഉടൻതന്നെ പൊലീസ് ഇവർക്ക് പിന്നാലെ പാഞ്ഞു.
ഇടറോഡുകളിലൂടെ അതിവേഗം കുതിച്ച കാറിനെ 12 കിലോമീറ്റർ അകലെ പുളിക്കല്‍ ആന്തിയൂര്‍കുന്ന് റോഡിൽവച്ച് പൊലീസ് സാഹസികമായി വളഞ്ഞുതടയുകയായിരുന്നു. പ്രതികളെ കീഴടക്കാൻ പ്രദേശവാസികളും പൊലീസിന് ശക്തമായ പിന്തുണ നൽകി.
പിടിയിലായവർ നിരവധി കവര്‍ച്ചാ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സംഘത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി പ്രതികളെ ചോദ്യം ചെയ്തു വരികയാണ്.
ഈ കേസിൽ പ്രിയങ്കയുടെ പങ്കിനെക്കുറിച്ചും വിശദമായ അന്വേഷണം നടന്നു വരുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. കരിപ്പൂര്‍ എസ്ഐ ശൈലേഷ് കുമാര്‍, എസ്എസ്ഐ റീന, എസ്ഐ കബീര്‍, സിപിഒ റിഷാദ് എന്നിവരും സ്പെഷൽ സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് ഈ സാഹസിക ഓപ്പറേഷനിലൂടെ പ്രതികളെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

