ഡൽഹിയിൽ വിദ്യാർത്ഥികൾ താമസിച്ചിരുന്ന പഴയ കെട്ടിടം തകർന്നു വീണ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ഡൽഹി സർവകലാശാലയുടെ സൗത്ത് ക്യാമ്പസിന് എതിർവശത്ത് സ്ഥിതി ചെയ്യുന്ന 40 വർഷം പഴക്കമുള്ള കെട്ടിടമാണ് ഇന്ന് ഉച്ചയോടെ സത്യനികേതന് സമീപം തകർന്നു വീണത്.
അപകടത്തെ തുടർന്ന് ഡൽഹി എംസിഡി ഓഫീസിലേക്ക് എബിവിപി പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. എംസിഡി ഓഫീസിലെത്തി പ്രതിഷേധക്കാർ ഓഫീസ് അടിച്ചു തകർക്കുകയായിരുന്നു.
ഈ പ്രതിഷേധത്തിനിടയിലാണ് ഒരു സുരക്ഷാ ജീവനക്കാരന് പരുക്കേറ്റത്. എംസിഡി കമ്മീഷണർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് എബിവിപിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് എബിവിപിയ്ക്ക് പുറമെ സത്യ നികേതന് സമീപം ആം ആദ്മി പാർട്ടിയും പ്രതിഷേധ പ്രകടനങ്ങൾ നടത്തി. തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ ഒഴിവാക്കാനായി എത്തിയ പൊലീസ്, പ്രതിഷേധത്തിൽ പങ്കെടുത്ത പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് നീക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

