ന്യൂഡൽഹിയിലെ സത്യാനികേതൻ മേഖലയിൽ വിദ്യാർഥികൾ താമസിച്ചിരുന്ന പേയിങ് ഗസ്റ്റ് കെട്ടിടം തകർന്നുണ്ടായ അപകടത്തിന്റെ യഥാർത്ഥ കാരണം കെട്ടിടത്തിന്റെ അടിത്തറയിലുണ്ടായ അറ്റകുറ്റപ്പണികളെന്ന് ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വ്യക്തമാക്കി. അഞ്ചുനില കെട്ടിടത്തിന്റെ ബേസ്മെന്റിൽ നടന്ന നിർമാണ പ്രവർത്തനങ്ങൾക്കിടയിൽ നിലം കുഴിച്ചപ്പോൾ, കെട്ടിടത്തെ താങ്ങിനിർത്തിയിരുന്ന പ്രധാന തൂണുകളിൽ ഒന്നിന് സ്ഥാനചലനം സംഭവിക്കുകയായിരുന്നു.
ഇതാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്നും, കൂടാതെ കെട്ടിടത്തിന് പഴക്കമുണ്ടായിരുന്നുവെന്നും ദുരന്തസ്ഥലം നേരിട്ട് സന്ദർശിച്ച ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ അവർ കൂട്ടിച്ചേർത്തു. ഈ ദാരുണ സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവർ എത്ര ഉന്നതരായാലും അവരെ വെറുതെവിടില്ലെന്നും നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
കെട്ടിടത്തിന്റെ ഉടമയായാലും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരായാലും കർശന ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് അവർ വ്യക്തമാക്കി. ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ ആശുപത്രിയിലെത്തി മുഖ്യമന്ത്രി നേരിട്ട് സന്ദർശിക്കുകയും വിവരങ്ങൾ ആരാഞ്ഞു.
രാത്രി വൈകിയും പ്രദേശത്ത് അടിയന്തര രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

