ബിഗ് ബോസ് മലയാളം സീസൺ 8 ഔദ്യോഗികമായി ആരംഭിച്ചു. റിയാലിറ്റി ഷോയുടെ തുടക്കത്തിന് മുന്നേ പുറത്തുവന്ന പ്രവചന ലിസ്റ്റുകളിൽ ഏറെ മുന്നിലുണ്ടായിരുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും സ്ട്രീമറുമായ മുഹമ്മദ് ആസിഫ് മത്സരവേദിയിലെത്തി.
പ്രവചനങ്ങളെല്ലാം യാഥാർത്ഥ്യമാക്കിക്കൊണ്ടാണ് ആസിഫിന്റെ കടന്നുവരവ്. ഇൻസ്റ്റാഗ്രാമിൽ 1 മില്യൺ ഫോളോവേഴ്സും യൂട്യൂബിൽ ഏകദേശം 8 ലക്ഷം സബ്സ്ക്രൈബേഴ്സുമാണ് താരത്തിനുള്ളത്.
സമൂഹമാധ്യമങ്ങളിൽ കണ്ടന്റ് ക്രിയേഷൻ, ട്രോൾ വീഡിയോകൾ, റിയാക്ഷൻ വീഡിയോകൾ എന്നിവയിലൂടെ ശ്രദ്ധേയനായ ആസിഫ് ബിഗ് ബോസ് ഹൗസിൽ മത്സരം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന ആകാംക്ഷയിലാണ് ആരാധകർ. സമൂഹമാധ്യമങ്ങളിലെ വലിയ പിന്തുണ വോട്ടുകളാക്കി മാറ്റാൻ കഴിയുമെന്ന ആത്മവിശ്വാസത്തോടെയാണ് താരം ബിഗ് ബോസ് വീട്ടിലേക്ക് പ്രവേശിച്ചിരിക്കുന്നത്.
മുൻ സീസണുകളിൽ മികച്ച രീതിയിൽ പ്രേക്ഷകരെയും സഹമത്സരാർത്ഥികളെയും എന്റർടൈൻ ചെയ്തവർ ഫൈനൽ ഘട്ടം വരെ എത്തിയിട്ടുള്ളതിനാൽ, ആസിഫും ബിഗ് ബോസ് ഹൗസിലെ മികച്ച ഒരു എന്റർടൈനർ ആകുമോയെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്. ആസിഫിന്റെ ഡിജിറ്റൽ പശ്ചാത്തലവും കാര്യങ്ങൾ മുഖം നോക്കാതെ തുറന്നുപറയുന്ന ശൈലിയും മത്സരത്തിന് തികച്ചും വ്യത്യസ്തമായ ദിശാബോധം നൽകുമെന്നുറപ്പാണ്.
കൂടാതെ, ആസിഫിന്റെ ഉറ്റസുഹൃത്തായ വിക്കി തഗ് ഇത്തവണത്തെ ഷോയിൽ മറ്റൊരു മത്സരാർത്ഥിയായി പങ്കാളിയാകുന്നുണ്ട് എന്നത് പ്രേക്ഷകർക്ക് ഏറെ കൗതുകം പകരുന്ന ഒന്നാണ്. സോഷ്യൽ മീഡിയയിലെ പോലെ ഇരുവരും ഒത്തൊരുമിച്ചായിരിക്കുമോ ബിഗ് ബോസ് വീട്ടിലും നിലയുറപ്പിക്കുക എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

