കാസർകോട് ജില്ലയിലെ വെസ്റ്റ് എളേരി വരക്കാടിൽ നിയന്ത്രണം വിട്ട കുഴൽക്കിണർ വാഹനം വാടകവീടിന് മുകളിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് ദാരുണാന്ത്യം.
മധ്യപ്രദേശ് സ്വദേശി ദേവേന്ദ്ര, ഛത്തീസ്ഗഡ് സ്വദേശി മനാസർ എന്നിവരാണ് മരണപ്പെട്ടത്. അപകടസമയത്ത് ഇരുവരും വാഹനത്തിനകത്തുണ്ടായിരുന്നു.
പുലർച്ചെ രണ്ട മണിയോടെയാണ് നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്.
ജെയ്സണും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന വീടിന് മുകളിലേക്കാണ് വാഹനം പതിച്ചത്. കടുത്ത ചൂടായതിനാൽ കുടുംബാംഗങ്ങൾ വീടിന്റെ ഹാളിലാണ് ഉറങ്ങിയിരുന്നത്.
ഇറക്കമിറങ്ങി വരുമ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം വീടിന്റെ മേൽക്കൂരയിലേക്ക് മറിയുകയായിരുന്നു.
വാഹനത്തോടൊപ്പമുണ്ടായിരുന്ന ക്രെയിൻ വീടിന്റെ ടെറസിൽ തടിച്ചുനിന്നത് വലിയൊരു വലിയ ദുരന്തമാണ് ഒഴിവാക്കിയത്. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹങ്ങൾ തുടർനടപടികൾക്കായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, ഈ പ്രദേശത്ത് യാതൊരുവിധ അപായ സൂചന ബോർഡുകളോ സുരക്ഷാ മുൻകരുതലുകളോ ഇല്ലാത്തത് സ്ഥിരമായി അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഇവിടെ മുൻപും സമാനമായ രീതിയിൽ നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പ്രദേശവാസികൾ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

