ഡൽഹി സത്യാനികേതനിൽ സ്ഥിതി ചെയ്യുന്ന അഞ്ച് നില കെട്ടിടം തകർന്നു വീണ സംഭവത്തിൽ രക്ഷാപ്രവർത്തനത്തിനായി വൻസംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽനിന്ന് കരച്ചിൽ കേൾക്കുന്നുണ്ടെന്നും പ്രദേശം സജീവമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും രക്ഷാപ്രവർത്തകർ വ്യക്തമാക്കി.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ചിലരെ ഫോണിൽ ബന്ധപ്പെടാൻ സാധിച്ചതായി സൗത്ത് വെസ്റ്റ് ഡൽഹി എംഎൽഎ അനിൽ ശർമ മാധ്യമങ്ങളോട് വെളിപ്പെടുത്തി. 40–50 വർഷം പഴക്കമുള്ള അഞ്ചുനില കെട്ടിടമാണ് നിലംപതിച്ചത്.
ഡൽഹി സർവകലാശാലയുടെ സൗത്ത് ക്യാംപസിൽ പഠിക്കുന്ന ആൺകുട്ടികളാണ് ‘ഹോസ്റ്റൽ ഡേസ്’ എന്ന ഈ കെട്ടിടത്തിൽ താമസിച്ചിരുന്നത്. അപകടത്തിന്റെ ഭീകരത കണക്കിലെടുത്ത് ഡൽഹി എയിംസിൽ കൂടുതൽ കിടക്കകൾ സജ്ജീകരിച്ചിട്ടുണ്ട്.
അവധിയിലുള്ള ആരോഗ്യ പ്രവർത്തകരെയും അടിയന്തരമായി തിരിച്ചുവിളിച്ചിട്ടുണ്ട്. പരുക്കേറ്റവരെ എയിംസിലെ ട്രോമാ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.
ഭൂകമ്പം ഉണ്ടാകുന്നതു പോലെയുള്ള വൻ ശബ്ദത്തോടെയാണ് കെട്ടിടം നിലംപതിച്ചതെന്ന് ഒരു ദൃക്സാക്ഷി മാധ്യമങ്ങളോട് പ്രതികരിച്ചു. രക്ഷിക്കണേ എന്ന നിലവിളികൾ കേട്ടിരുന്നുവെന്നും 30 പേരെങ്കിലും ഹോസ്റ്റലിൽ ഉണ്ടായിരുന്നുവെന്നും സമീപത്ത് കട
നടത്തുന്ന വ്യക്തി വ്യക്തമാക്കി. എന്നാൽ, 60 പേരെങ്കിലും ഹോസ്റ്റലിൽ ഉണ്ടെന്നാണ് വിദ്യാർഥികൾ പറയുന്നത്.
ഞായറാഴ്ച ആയതിനാലും കനത്ത മഴയായതിനാലും മിക്കവരും ഹോസ്റ്റലിന് ഉള്ളിലായിരുന്നെന്ന് എയിംസിലെത്തിയ മറ്റൊരു വിദ്യാർഥിയായ ഗർവ് വസിഷ്ഠ് പറഞ്ഞു. തന്റെ സുഹൃത്തുക്കളെ അന്വേഷിച്ചാണ് ഗർവ് ആശുപത്രിയിലെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

