കോൺഗ്രസ് മുഖ്യമന്ത്രിമാരുടെയും വിവിധ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരുടെയും നിർണായക യോഗത്തിൽ പങ്കെടുക്കുന്നതിനായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്ന് രാത്രി ദില്ലിയിലെത്തും.
നാളെ നടക്കുന്ന യോഗത്തിന് ശേഷം രാഹുൽ ഗാന്ധിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ, സർക്കാരിന്റെ പ്രവർത്തനം, പാർട്ടിയുമായി ബന്ധപ്പെട്ട
പ്രധാന വിഷയങ്ങൾ എന്നിവ കൂടിക്കാഴ്ചയിൽ ചർച്ചയാകുമെന്നാണ് കരുതപ്പെടുന്നത്. പ്രത്യേകിച്ചും സംസ്ഥാനത്ത് പുതിയ കെ.പി.സി.സി അധ്യക്ഷനെ നിയമിക്കണമെന്ന ആവശ്യം പാർട്ടി തലത്തിൽ ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിൽ, ഈ ദില്ലി സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യമേറെയാണ്.
അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഹൈക്കമാൻഡിന് മുന്നിൽ അദ്ദേഹം ഉന്നയിക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നുള്ള സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

