വിയറ്റ്നാമിലെ ഹാനോയിൽ നടന്ന 73–ാമത് മിസ് വേൾഡ് മത്സരത്തിൽ 2026ലെ മിസ് വേൾഡ് കിരീടം ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജോഹെയ്റി മോള ഡൊമിംഗ്യൂസ് സ്വന്തമാക്കി. വിയറ്റ്നാമിൽ വെച്ച് നടന്ന ചടങ്ങിൽ മുൻ മിസ് വേൾഡ് തായ്ലാൻഡിന്റെ ഒപാൽ സുചാത ചുവാങ്ശ്രീ ജോഹെയ്റിയെ കിരീടമണിയിച്ചു.
അധ്യാപികയും സാമൂഹികപ്രവർത്തകയുമാണ് ജോഹെയ്റി മോള ഡൊമിംഗ്യൂസ്. മത്സരത്തിൽ സ്പെയിനിന്റെ എലിസബത്ത് റെയ്നസ് ഫസ്റ്റ് റണ്ണറപ്പായും മലേഷ്യയുടെ താനുസിയ സെക്കൻഡ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യയെ പ്രതിനിധീകരിച്ച നികിത പൊർവാളിന് അവസാന ഇരുപതിൽ ഇടംനേടാനായില്ല. നവംബറിൽ പ്യൂർട്ടോറിക്കോയിൽ നടക്കുന്ന മിസ് യൂണിവേഴ്സ് മത്സരത്തിൽ മലയാളി കെസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

