ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തിയായി പൂഴിക്കോട് ദാമോദരൻ നമ്പൂതിരിയെയും തിരഞ്ഞെടുത്തു. തിരുവനന്തപുരം പുളിമൂട് സ്വദേശിയാണ് അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി.
കഴിഞ്ഞ 5 വർഷമായി പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെ മേൽശാന്തിയാണ് അദ്ദേഹം. പന്തളം കൊട്ടാരത്തിലെ ദേവനന്ദൻ അർജുനാണ് നറുക്കെടുത്തത്.
കോഴിക്കോട് വടകര മണിയൂർ സ്വദേശിയായ എ. ദാമോദരൻ നമ്പൂതിരി പയ്യോളി ക്ഷേത്രത്തിലെ മേൽശാന്തിയാണ്.
“വലിയ പ്രതീക്ഷയുണ്ടായിരുന്നുവെന്നും സന്തോഷമുണ്ടെന്നും” സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി പ്രതികരിച്ചു. “പഴവങ്ങാടി ഗണപതിയുടെ വലിയ അനുഗ്രഹം ഇതിലുണ്ട്.
എല്ലാ വിഘ്നങ്ങളും മാറ്റുന്നത് അദ്ദേഹമല്ലേ, ഭഗവാൻ കാത്തു. 21 വർഷമായി തുടർച്ചയായി മേൽശാന്തിയായിരുന്നു.
പൂജിച്ചിരുന്ന ദേവന്മാരുടെയെല്ലാം അനുഗ്രഹം എനിക്കുണ്ടാകും. അതെല്ലാം കരുത്തായുണ്ടാകും.
മഹാഭാഗ്യമായി കരുതുന്നു. നാളെ രാവിലെ തന്നെ ശബരിമലയിലേക്ക് പോകാനാണ് ഉദേശിക്കുന്നത്.
ഒരിക്കലും തന്റെ ഭാഗത്ത് നിന്ന് സ്വഭാവദൂഷ്യമോ സാമ്പത്തിക പ്രശ്നങ്ങളോ ഉണ്ടാകില്ലെന്നും ലോകമെങ്ങുമുള്ള അയ്യപ്പഭക്തരോട് അതാണ് തനിക്ക് പറയാനുള്ളതെന്നും” സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി വ്യക്തമാക്കി. തുടർച്ചയായ അഞ്ച് വർഷമായി ലിസ്റ്റിൽ വരാറുണ്ടെന്ന് മാളികപ്പുറം മേൽശാന്തിയായി തിരഞ്ഞെടുത്ത അദ്ദേഹം പറഞ്ഞു.
ലോക മാതാവിനു മുന്നിൽ നമസ്കരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമലയിലേക്ക് ഏഴും മാളികപ്പുറത്തേക്ക് അഞ്ചും പേരാണ് മേൽശാന്തി നറുക്കെടുപ്പിന് ഉണ്ടായിരുന്നത്.
വൃശ്ചികം ഒന്നിന് പുതിയ മേൽശാന്തിമാർ ചുമതലയേൽക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

