ഹരിയാനയിലെ ഗുരുഗ്രാമിൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിന്റെ പീഡനത്തിനിരയായ പതിനഞ്ചുകാരി പെൺകുട്ടി പ്രസവിച്ചു.
സംഭവത്തിൽ നൂഹ് സ്വദേശിയായ ഇരുപത്തിരണ്ടുകാരനായ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതി ഉടൻ പിടിയിലാകുമെന്ന് പൊലീസ് വ്യക്തമാക്കി.
കടുത്ത വയറുവേദനയെത്തുടർന്ന് സോഹ്നയിലെ സബ് ഡിവിഷണൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. അതുവരെ പെൺകുട്ടിക്കോ കുടുംബാംഗങ്ങൾക്കോ ഈ വിവരം അറിയുമായിരുന്നില്ല.
തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ കൗൺസിലിങ്ങിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
ഒന്നര വർഷം മുൻപ് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രതി പ്രണയം നടിച്ച് പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തിൽ ഗുരുഗ്രാം പൊലീസ് ബലാത്സംഗത്തിനും പോക്സോ നിയമപ്രകാരവും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റ് 1-ന് പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായിരുന്നു.
ഭയം കാരണം താൻ പീഡനത്തിനിരയായ വിവരം പെൺകുട്ടി വീട്ടുകാരോട് വെളിപ്പെടുത്തിയിരുന്നില്ല. ഇതിനിടെ ഇൻസ്റ്റഗ്രാം സുഹൃത്ത് പെൺകുട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ആശയവിനിമയം നിർത്തുകയും ചെയ്തു.
തുടർന്നാണ് ഓഗസ്റ്റ് ഒന്നിന് കുട്ടി പ്രതിയെ തേടി വീട്ടിൽ നിന്നും ഇറങ്ങിപ്പോയത്. ആ സമയത്ത് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നില്ല.
തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ ചൊവ്വാഴ്ച പതിനഞ്ചുകാരി തിരികെ വീട്ടിലെത്തി. കഠിനമായ അസുഖ ബാധയെത്തുടർന്ന് തീരെ അവശയായ നിലയിലായിരുന്നു പെൺകുട്ടി.
ഉടൻ തന്നെ കുടുംബാംഗങ്ങൾ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം വീട്ടുകാർ അറിയുന്നത്.
കുട്ടിയുടെയും നവജാതശിശുവിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. വീട്ടുകാരുടെ സമ്മതപ്രകാരം കുഞ്ഞിനെ ദത്തെടുക്കുന്നതിനായി ഒരു എൻജിഒയ്ക്ക് കൈമാറുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.
ഒളിവിൽ കഴിയുന്ന പ്രതിക്കായിയുള്ള തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

