അമേരിക്കയ്ക്ക് ശക്തമായ താക്കീതുമായി ഇറാൻ രംഗത്ത്. ഇറാനെതിരെ വീണ്ടും സൈനിക നീക്കമുണ്ടായാൽ ഗൾഫ് രാജ്യങ്ങളിലെ ഊർജ അടിസ്ഥാനസൗകര്യങ്ങളും അമേരിക്കൻ സൈനിക താവളങ്ങളും കനത്ത ആക്രമണത്തിന് ഇരയാക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
ഏതെങ്കിലും തരത്തിലുള്ള കരാറിലെത്തിയില്ലെങ്കിൽ ഇറാനെതിരെ ആക്രമണം അഴിച്ചുവിടുമെന്ന അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ടെഹ്റാൻ. എന്നാൽ പ്രശ്നങ്ങൾ പരിഹരിക്കാൻ സൈനിക മാർഗത്തിനല്ല, മറിച്ച് നയതന്ത്ര മാർഗങ്ങൾക്ക് മുൻഗണന നൽകണമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കി.
പുതിയ ആക്രമണ പരമ്പരകളിൽ നിന്ന് ട്രംപിനെ പിന്തിരിപ്പിക്കുന്നതിനായി ഗൾഫ് രാജ്യങ്ങൾ തങ്ങളുടെ സ്വാധീനം ഉപയോഗിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇറാനുനേരെ ഉണ്ടാകുന്ന ഏത് കടന്നുകയറ്റവും പശ്ചിമേഷ്യയെയാകെ ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

