പാർലമെന്റിന്റെ മൺസൂൺ സമ്മേളനം നീട്ടാൻ സാധ്യതയില്ലെന്ന് ഔദ്യോഗിക വിവരം. മണ്ഡല പുനർനിർണയ, വനിതാ സംവരണ ബില്ലിനായി പ്രത്യേക സമ്മേളനം വിളിക്കാനുള്ള സാധ്യതയില്ലെന്നും പാർലമെന്ററികാര്യ മന്ത്രി വ്യക്തമാക്കി.
നിലവിലെ സമ്മേളനത്തിൽ തന്നെ വിദേശ സംഭാവന നിയന്ത്രണ (എഫ്സിആർഎ) ഭേദഗതി ബിൽ പാസാക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2026 മാർച്ച് 25-നാണ് എഫ്സിആർഎ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്.
ഈ ബിൽ ചർച്ചയ്ക്ക് എടുത്താൽ ആഭ്യന്തര മന്ത്രി അമിത് ഷാ ചർച്ചയിൽ മറുപടി നൽകിയേക്കും. ഈ മാസം 13 വരെയാണ് നിലവിലെ വർഷകാല സമ്മേളനം നടക്കുന്നത്.
മണ്ഡല പുനർനിർണയം, വനിതാ സംവരണ ബിൽ ഭേദഗതി എന്നിവ ചർച്ച ചെയ്യാൻ പാർലമെന്റിൽ മൂന്നുദിവസത്തെ പ്രത്യേക സമ്മേളനം ചേർന്നേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഓഗസ്റ്റ് 16, 17, 18 തീയതികളിൽ പ്രത്യേക സമ്മേളനം ഉണ്ടാകുമെന്നായിരുന്നു അന്ന് പുറത്തുവന്ന റിപ്പോർട്ടുകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

