ഈ ആഴ്ച ഓഹരി വിപണിയിൽ പുതിയ നിക്ഷേപ അവസരങ്ങളുമായി നാല് കമ്പനികൾ രംഗത്തെത്തുന്നു. മെയിൻ ബോർഡ്, എസ്എംഇ വിഭാഗങ്ങളിലായി വൻ തുക സമാഹരിക്കാനാണ് കമ്പനികൾ ലക്ഷ്യമിടുന്നത്.
മെയിൻ ബോർഡ് വിഭാഗം മെയിൻ ബോർഡ് വിഭാഗത്തിൽ കുസുംഗർ, ലേസർ പവർ ആൻഡ് ഇൻ ഫ്ര എന്നീ കമ്പനികളാണ് ഐപിഒയുമായി എത്തുന്നത്. ഈ രണ്ട് കമ്പനികളിലുമായി ആകെ 1392 കോടി രൂപ സമാഹരിക്കാനാണ് പദ്ധതി.
കുസുംഗർ ഐപിഒ 8-ന് ആരംഭിച്ച് 10-ന് അവസാനിക്കും. 398-419 രൂപയാണ് ഓഹരിയൊന്നിന് നിശ്ചയിച്ചിട്ടുള്ള പ്രൈസ് ബാൻഡ്.
പൂർണമായും ഓഫർ ഫോർ സെയിൽ (ഒഎഫ്എസ്) മാതൃകയിലാണ് ഓഹരികൾ വിപണിയിലെത്തുന്നത്. ലേസർ പവർ ഐപിഒ 9-ന് ആരംഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 13 ആണ്.
മൊത്തം 742 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിൽ 542 കോടി രൂപയുടെ ഫ്രഷ് ഇഷ്യൂവും 200 കോടി രൂപയുടെ ഒഎഫ്എസും ഉൾപ്പെടുന്നു.
കമ്പനി പ്രൈസ് ബാൻഡ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എസ്എംഇ വിഭാഗം എസ്എംഇ വിഭാഗത്തിൽ ഹാപ്പി സ്റ്റീൽസ്, ദേവ്സൺ കാറ്റലിസ്റ്റ് എന്നീ കമ്പനികളാണ് ഐപിഒ നടപടികൾ പൂർത്തിയാക്കുന്നത്.
67.43 കോടി രൂപയാണ് ഈ വിഭാഗത്തിലൂടെ സമാഹരിക്കുന്നത്. ഹാപ്പി സ്റ്റീൽസ്, ദേവ്സൺ കാറ്റലിസ്റ്റ് എന്നിവയുടെ ഐപിഒ 9-ന് ആരംഭിക്കും.
ഹാപ്പി സ്റ്റീൽസ് 25 കോടി രൂപയാണ് സമാഹരിക്കാൻ ലക്ഷ്യമിടുന്നത്. പൂർണമായും പുതിയ ഓഹരികളാണ് ഇഷ്യൂ ചെയ്യുന്നത്.
ഓഹരിയൊന്നിന് 62-66 രൂപയാണ് പ്രൈസ് ബാൻഡ്. ദേവ്സൺ കാറ്റലിസ്റ്റ് 42.34 കോടി രൂപ സമാഹരിക്കും.
ഇതിൽ 39.39 കോടിയുടെ ഫ്രഷ് ഇഷ്യുവും 2.95 കോടി രൂപയുടെ ഒഎഫ്എസും ഉൾപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

