ചെന്നൈയിൽ പൊതുഗാനുഗതം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഒറ്റദിവസം 250 പുതിയ ബസുകൾ സർവീസ് ആരംഭിച്ചു. സെക്രട്ടറിയേറ്റിൽ നടന്ന ചടങ്ങിൽ മെട്രോപൊളിറ്റൽ ട്രാൻസ്പോർട്ട് കോർപറേഷൻ (എംടിസി), തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷൻ എന്നിവയ്ക്കായി വാങ്ങിയ പുതിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി സി ജോസഫ് വിജയ് നിർവഹിച്ചു.
ചടങ്ങിന് ശേഷം പുതിയ ബസുകളിൽ മുഖ്യമന്ത്രി പരിശോധനയും നടത്തി. സംസ്ഥാന സർക്കാരിന്റെ ഗ്രീൻ മൊബിലിറ്റി പദ്ധതിയുടെ ഭാഗമായാണ് കൂടുതൽ പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ നിരത്തിലിറക്കുന്നത്.
പുതിയതായി എത്തിയവയിൽ 130 എണ്ണം ലോ ഫ്ലോർ ഇലക്ട്രിക് ബസുകളാണ്. വാണിജ്യ വാഹന നിർമ്മാതാക്കളായ അശോക് ലെയ്ലൻഡിന്റെ അനുബന്ധ സ്ഥാപനമായ സ്വിച്ച് മൊബിലിറ്റിയിൽ നിന്നാണ് ഈ ഇലക്ട്രിക് ബസുകൾ സ്വന്തമാക്കിയത്.
130 ഇലക്ട്രിക് ബസുകൾക്കായി 234.5 കോടി രൂപയാണ് ചെലവഴിച്ചത്. ഇതിനുപുറമെ, മറ്റ് 120 ബസുകൾക്കായി 55.8 കോടി രൂപയും വകയിരുത്തി.
പുതിയതായി എത്തിയ ഇലക്ട്രിക് ബസുകളിൽ 80 എണ്ണം എംടിസിയുടെ അലന്ദൂർ ഡിപ്പോയിലും, 50 എണ്ണം സെൻട്രൽ ഡിപ്പോയിലും വിന്യസിക്കും. നിലവിൽ ചെന്നൈ നഗരപരിധിയിൽ എംടിസിയുടെ കീഴിൽ 625 ലോ ഫ്ലോർ ഇലക്ട്രിക് ബസുകൾ സർവീസ് നടത്തുന്നുണ്ട്.
ഇതിനിടയിൽ, സംസ്ഥാനത്ത് വനിതകൾക്കായുള്ള സൗജന്യ യാത്രാ പദ്ധതിയായ ‘വെട്രി പയനം പദ്ധതി’ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സർക്കാർ അടുത്തിടെ വിപുലീകരിച്ചിരുന്നു. സ്ത്രീകൾക്ക് ഡീലക്സ്, എൽഎസ്എസ്, എക്സ്പ്രസ്, മൊഫ്യൂസൽ ബസുകളിലും യാത്ര സൗജന്യമാക്കുമെന്നായിരുന്നു പ്രഖ്യാപനം.
വരുന്നത് ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി മുതൽ ഡീലക്സ്, എക്സ്പ്രസ് ബസുകളിലെ സൗജന്യ യാത്ര പ്രാബല്യത്തിൽ വരും. ഇതോടെ സംസ്ഥാനത്തെ 4,641 ബസുകളിൽ കൂടി സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭ്യമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

