മഹാരാഷ്ട്രയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന അതിശക്തമായ മഴ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നു. മുംബൈ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ജനജീവിതം പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്.
മുംബൈ-പൂണൈ ഹൈവേയിൽ ഉരുൾപൊട്ടൽ ഉണ്ടായതിനെത്തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. പാൽഘർ ജില്ലയിലെ വസായി, വീരാർ തുടങ്ങിയ മേഖലകളിൽ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും പൂർണ്ണമായി വെള്ളത്തിനടിയിലാണ്.
സാഹചര്യം കണക്കിലെടുത്ത് മുംബൈയിൽ ഇന്ന് കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് ഇന്നലെ രാത്രി മുംബൈയിലെ മാൻകുർദ് മേഖലയിലുണ്ടായ അപകടത്തിൽ ആറുപേർ മരണപ്പെട്ടു.
അനധികൃതമായി നിർമ്മിച്ച കുടിലുകൾ തകർന്നുവീണാണ് ഈ ദാരുണമായ സംഭവം ഉണ്ടായത്. മരണപ്പെട്ടവരിൽ അഞ്ചുപേർ കുട്ടികളാണ്.
കഴിഞ്ഞ ആറു ദിവസങ്ങളിലായി തുടരുന്ന മഴയിൽ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് ഈ മേഖലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

