കോട്ടയം ജില്ലയിലെ ഉപ്പുതറ പഞ്ചായത്തിൽ എൽഡിഎഫ് ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. പഞ്ചായത്തിലെ സ്വതന്ത്ര അംഗം പിന്തുണ പിൻവലിച്ചതിനെ തുടർന്നാണ് ഭരണസമിതി പ്രതിസന്ധിയിലായത്.
ഭരണമാറ്റത്തിലേക്ക് നയിച്ച നിർണ്ണായക നീക്കത്തിൽ, ബിജെപിയുടെ ഒരേയൊരു അംഗത്തിന് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ പാർട്ടി നേതൃത്വം വിപ്പ് നൽകിയിരുന്നു. എന്നാൽ ഈ വിപ്പ് പൂർണ്ണമായും ലംഘിച്ചുകൊണ്ട് ബിജെപി അംഗം അവിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു.
ഒടുവിൽ സ്വതന്ത്ര അംഗത്തിന്റെയും വിപ്പ് ലംഘിച്ചത്തിയ ബിജെപി അംഗത്തിന്റെയും പിന്തുണയോടെ യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസപ്രമേയം വിജയം കണ്ടു. നിലവിലെ കക്ഷിനില പരിശോധിക്കുമ്പോൾ യുഡിഎഫ് 8, സ്വതന്ത്ര 1, ബിജെപി 1, എൽഡിഎഫ് 8 എന്നിങ്ങനെയാണ് അംഗസംഖ്യ.
എട്ടിനെതിരെ പത്ത് വോട്ടുകൾക്കാണ് എൽഡിഎഫ് ഭരണസമിതിക്കെതിരെയുള്ള അവിശ്വാസ പ്രമേയം പാസായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

