തിരുവനന്തപുരം: തവനൂരിൽ യുഡിഎഫ് വിജയാഘോഷത്തിൽ ആടിന്റെ അറുത്തെടുത്ത തലയുമായി ആഹ്ലാദ പ്രകടനം നടത്തിയതിൽ വിമർശനമുയരുന്നു. സോഷ്യൽമീഡിയ ആക്ടിവിസ്റ്റായ ശ്രീജ നെറ്റാറ്റിൻകരയാണ് യുഡിഎഫിനെതിരെ രംഗത്തെത്തിയത്.
പരാജയപ്പെട്ട സ്ഥാനാർഥിയുടെ വീടിന് മുന്നിൽ ജീവനുള്ള ആടിനെ അറുത്ത് രക്തമിറ്റ് വീഴുന്ന അതിന്റെ തല വടിയിൽ കെട്ടിത്തൂക്കി വിജയം ആഘോഷിക്കുന്ന, പരാജയപ്പെട്ട
സ്ഥാനാർഥിയുടെ ശവശരീരം പ്രദർശിപ്പിച്ച് വിജയം ആഘോഷിക്കുന്ന ഒരു പ്രാകൃത ജനതയെ നവോത്ഥാന കേരളത്തിൽ കാണേണ്ടി വരുന്നത് പോലൊരു ദുരന്തം വേറെയുണ്ടോയെന്നും അവർ ചോദിച്ചു. വിജയാഘോഷങ്ങൾ എത്രയും നടത്താം.
എതിർ സ്ഥാനാർഥിയുടെ, മുന്നണിയുടെ പരാജയത്തിൽ എത്ര വേണേലും സന്തോഷിക്കാൻ ആർക്കും ജനാധിപത്യപരമായ സ്വാതന്ത്ര്യമുണ്ട്. എന്നാലത് പരാജയപ്പെട്ട
സ്ഥാനാർഥിയോടുള്ള വയലൻസ് ആകുന്നതും മറുഭാഗത്തുള്ള മനുഷ്യരെ അശ്ലീലമായി ചിത്രീകരിക്കുന്നതും പച്ചയായ ജനാധിപത്യ വിരുദ്ധതയാണ് എന്ന് പോലും മനസിലാക്കാതെ കാണിക്കുന്ന ഈ പേക്കൂത്തുകൾ അങ്ങേയറ്റം രാഷ്ട്രീയ അശ്ലീലമാണെന്ന് പറയാതിരിക്കാൻ വയ്യെന്നും അവർ പറഞ്ഞു. ശ്രീജ നെയ്യാറ്റിൻകരയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ജയ പരാജയങ്ങൾ ജനാധിപത്യത്തിൽ സ്വാഭാവികമാണ് ..
പക്ഷേ പരാജയപ്പെട്ട സ്ഥാനാർഥിയുടെ വീടിന് മുന്നിൽ ജീവനുള്ള ആടിനെ അറുത്ത് രക്തമിറ്റ് വീഴുന്ന അതിന്റെ തല വടിയിൽ കെട്ടിത്തൂക്കി വിജയം ആഘോഷിക്കുന്ന, പരാജയപ്പെട്ട
സ്ഥാനാർഥിയുടെ ശവശരീരം പ്രദർശിപ്പിച്ച് വിജയം ആഘോഷിക്കുന്ന ഒരു പ്രാകൃത ജനതയെ നവോത്ഥാന കേരളത്തിൽ കാണേണ്ടി വരുന്നത് പോലൊരു ദുരന്തം വേറെയുണ്ടോ? മലപ്പുറം ജില്ലയിലെ തവനൂർ മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർഥി ഡോ കെ ടി ജലീലിന്റെ പരാജയം യു ഡി എഫ് ആഘോഷിച്ചത് ആടിന്റെ തലയറുത്ത് കെട്ടിത്തൂക്കി കൊണ്ടാണ്, ജീവിച്ചിരിക്കുന്ന കെ ടി ജലീലിനെ മൃത ശരീരമാക്കിക്കൊണ്ടാണ് ….. എന്താണ് ഇവറ്റകൾ സമൂഹത്തിന് നൽകുന്ന മെസേജ്? ജലീലിന്റെ തല വെട്ടിയെടുത്ത് ശവശരീരമാക്കാൻ അവർ ആഗ്രഹിക്കുന്നു എന്നല്ലേ? … ഇതൊക്കെ എന്ത് തരം വിജയാഘോഷങ്ങളാണ് എന്ത് തരം ജനാധിപത്യ ബോധമാണ് അശ്ലീല ട്രോൾ നിർമ്മാണത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒരു വിഭാഗമാണ് ജമാ അത്തെ ഇസ്ലാമി … തെരഞ്ഞെടുപ്പ് റിസൾട്ട് വന്ന ദിവസം ജമാ അത്തെ ഇസ്ലാമി ഹാൻഡിലുകൾ പ്രചരിപ്പിച്ച ഒരു അശ്ലീല ട്രോൾ ഇടതുപക്ഷ അനുഭാവിയായ ഒരു മുസ്ലീം പണ്ഡിതനെ അങ്ങേയറ്റം വികലമായും അശ്ലീലമായും ചിത്രീകരിച്ചു കൊണ്ടായിരുന്നു … ഇതൊക്കെ ഇവറ്റകളുടെ കണ്ണിൽ ഇസ്ലാമിക പ്രവർത്തനവും ജനാധിപത്യ പ്രവർത്തനവും ഒക്കെയാണ് എന്നതാണ് അതിലേറെ രസം വിജയാഘോഷങ്ങൾ എത്രയും നടത്താം ..
എതിർ സ്ഥാനാർഥിയുടെ, മുന്നണിയുടെ പരാജയത്തിൽ എത്ര വേണേലും സന്തോഷിക്കാൻ ആർക്കും ജനാധിപത്യപരമായ സ്വാതന്ത്ര്യമുണ്ട് .. എന്നാലത് പരാജയപ്പെട്ട
സ്ഥാനാർഥിയോടുള്ള വയലൻസ് ആകുന്നതും, മറുഭാഗത്തുള്ള മനുഷ്യരെ അശ്ലീലമായി ചിത്രീകരിക്കുന്നതും പച്ചയായ ജനാധിപത്യ വിരുദ്ധതയാണ് എന്ന് പോലും മനസിലാക്കാതെ കാണിക്കുന്ന ഈ പേക്കൂത്തുകൾ ഉണ്ടല്ലോ അതൊക്കെ അങ്ങേയറ്റം രാഷ്ട്രീയ അശ്ലീലമാണെന്ന് പറയാതിരിക്കാൻ വയ്യ … എതിർ ഭാഗത്ത് നിൽക്കുന്ന മനുഷ്യരെ ആക്ഷേപ പേരിട്ട് വിളിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു വിഭാഗമാണ് ജമാ അത്തെ ഇസ്ലാമി എന്ന് സ്വന്തം അനുഭവത്തിന്റെ പശ്ചാത്തലത്തിൽ ഞാൻ പലതവണ ഈയിടത്ത് അഡ്രസ് ചെയ്തിട്ടുണ്ട് … അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഡോ കെ ടി ജലീലിനെതിരെ മീഡിയവൺ ഇറക്കിയ ട്രോൾ .. സോഷ്യൽ മീഡിയയിൽ മാത്രമല്ല ജമാ അത്തെ ഇസ്ലാമി തങ്ങൾക്കിഷ്ടമില്ലാത്ത മനുഷ്യർക്കെതിരെ അഴിഞ്ഞാട്ടം നടത്തുന്നത് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണത് ..
ശ്രീജ നെയ്യാറ്റിൻകര …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

