ആലപ്പുഴ ∙ ലോകപ്രശസ്ത ഫാഷൻ മേളയായ ‘മെറ്റ് ഗാല’യിൽ പരവതാനി വിരിച്ച് വീണ്ടും ‘എക്സ്ട്രാ വീവ്’. ചേർത്തലയിലെ ഈ നെയ്ത്ത് വ്യവസായ സ്ഥാപനം നിർമിച്ച പ്രകൃതിദത്ത പരവതാനികൾ ഇതു നാലാം തവണയാണു മെറ്റ് ഗാലയിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത്.
പൂന്തോട്ടത്തിന് ഇടയിലൂടെയുള്ള കൽപടവുകൾ എന്ന തീം ആസ്പദമാക്കിയായിരുന്നു ഇത്തവണത്തെ പരവതാനി.
മഡഗാസ്കറിൽ നിന്നുള്ള സീസൈൽ ചെടിയുടെ നാരുകൾ കൊണ്ട് 6840 ചതുരശ്ര മീറ്റർ നീളത്തിൽ എക്സ്ട്രാ വീവ് നിർമിച്ച വെള്ള പരവതാനിയാണു മെറ്റ് ഗാലയിലേക്കു തിരഞ്ഞെടുത്തത്. ഇത് 57 റോളുകളായി ന്യൂയോർക്കിലേക്കു കയറ്റി അയച്ചു.
അവിടെ പ്രശസ്ത ചിത്രകാരന്മാർ അതിൽ ഡിസൈനുകൾ വരച്ചുചേർത്തു. 480 തൊഴിലാളികൾ 90 ദിവസം കൊണ്ടാണ് ഈ പരവതാനി നിർമിച്ചതെന്ന് എക്സ്ട്രാ വീവ് ഡയറക്ടർ ശിവൻ സന്തോഷ് പറഞ്ഞു. 2022, 2023, 2025 വർഷങ്ങളിലും മെറ്റ് ഗാലയിൽ എക്സ്ട്രാ വീവ് ആണു പരവതാനി ഒരുക്കിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

