ദില്ലി: പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാനം ഒപ്പുവെച്ചതല്ല, ആ വിവരം മറച്ചുവെച്ചതാണ് യഥാർത്ഥ പ്രശ്നമെന്ന് കെസി വേണുഗോപാൽ. ഇത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഒത്തുതീർപ്പാണ്.
മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ജോൺ ബ്രിട്ടാസ് എംപി ഇടനിലക്കാരനായത്. പാർലമെൻ്റിൽ യുഡിഎഫ് എംപിമാർ ഉന്നയിക്കാത്ത ഏത് വിഷയമാണ് ഉള്ളതെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു.
സംസ്ഥാനത്തിൻ്റെ താൽപര്യങ്ങൾക്കൊപ്പം ഉറച്ചുനിൽക്കും, എന്നാൽ ഇത്തരം ഡീലുകൾക്ക് കൂട്ടുനിൽക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി അസത്യം പറയരുതെന്നും, വിഷയത്തിൽ സംവാദത്തിന് തയ്യാറാണെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി.
രാഹുൽ മാങ്കൂട്ടത്തിനെ സംരക്ഷിക്കാനായിരുന്നു ഉദ്ദേശ്യമെങ്കിൽ കോൺഗ്രസിൽ നിന്ന് പുറത്താക്കേണ്ട ആവശ്യമുണ്ടായിരുന്നോ? മറ്റൊരു പാർട്ടിയും സ്വീകരിക്കാത്ത നടപടിയാണ് ഈ വിഷയത്തിൽ കോൺഗ്രസ് എടുത്തത്.
സിപിഎമ്മിന് ചിന്തിക്കാൻ പോലും സാധിക്കാത്ത നടപടിയാണിതെന്നും കെസി വേണുഗോപാൽ പറഞ്ഞു. ദില്ലിയിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

